കൂപ്പുകുത്തി ഓഹരി വിപണി;ഒറ്റയടിക്ക് സെൻസെക്‌സ് ഇടിഞ്ഞത് 2000ലധികം പോയിന്റ്

റെക്കോർഡുകൾ ഭേദിച്ച് മുന്നേറിയ ഓഹരി വിപണിയിലാണ് ഇന്ന് കനത്ത ഇടിവ് നേരിട്ടത്. സെൻസെക്‌സ് 80,000 എന്ന സൈക്കോളജിക്കൽ ലെവലിലും താഴെ എത്തി. 78,580 പോയിന്റിലേക്കാണ് സെൻസെക്‌സ് താഴ്ന്നത്.

author-image
Greeshma Rakesh
New Update
stock market

Stock Market Crash Today

Listen to this article
0.75x 1x 1.5x
00:00 / 00:00

ന്യൂഡൽഹി: ഓഹരി വിപണിയിൽ കനത്ത ഇടിവ്. വ്യാപാരത്തിന്റെ തുടക്കത്തിൽ ബിഎസ്ഇ സെൻസെക്‌സ് 2400 പോയിന്റ് ആണ് കൂപ്പുകുത്തിയത്.അതെസമയം  നിഫ്റ്റിയിലും സമാനമായ ഇടിവാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 500 ഓളം പോയിന്റ് ഇടിഞ്ഞ് 24,200ലേക്കാണ് നിഫ്റ്റി താഴ്ന്നത്. കഴിഞ്ഞയാഴ്ചയും ഓഹരി വിപണി നഷ്ടത്തിലായിരുന്നു.

റെക്കോർഡുകൾ ഭേദിച്ച് മുന്നേറിയ ഓഹരി വിപണിയിലാണ് ഇന്ന് കനത്ത ഇടിവ് നേരിട്ടത്. സെൻസെക്‌സ് 80,000 എന്ന സൈക്കോളജിക്കൽ ലെവലിലും താഴെ എത്തി. 78,580 പോയിന്റിലേക്കാണ് സെൻസെക്‌സ് താഴ്ന്നത്. ആഗോള വിപണിയിൽ ഉണ്ടായ ഇടിവാണ് ഇന്ത്യൻ വിപണിയിൽ പ്രതിഫലിച്ചത്. ഇതിന് പുറമേ ആഗോള വിപണിയിൽ നിഴലിക്കുന്ന മാന്ദ്യഭീതിയും ഇന്ത്യൻ വിപണിയെ സ്വാധീനിച്ചതായും വിപണി വിദഗ്ധർ പറയുന്നു.

അമേരിക്കയിലാണ് മാന്ദ്യഭീതി നിലനിൽക്കുന്നത്. അമേരിക്കയിൽ ജൂലൈയിൽ 1,14000 തൊഴിലുകൾ മാത്രമാണ് പുതുതായി സൃഷ്ടിച്ചത്. ഇത് കഴിഞ്ഞവർഷത്തെ ശരാശരിയായ 2,15,000 തൊഴിലിൽ നിന്ന് ഏറെ താഴെയാണ്. ഇത് മാന്ദ്യത്തിലേക്ക് അമേരിക്ക നീങ്ങുന്നു എന്നതിന്റെ സൂചനയായാണ് വിപണി വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. കൂടാതെ തൊഴിലില്ലായ്മ 4.3 ശതമാനമായി വർധിച്ചിട്ടുണ്ട്. ഇതിന് പുറമേ ഇറാൻ- ഇസ്രയേൽ സംഘർഷം, കമ്പനികളുടെ നിരാശപ്പെടുത്തുന്ന ഒന്നാം പാദ ഫലം എന്നിവയും ഇന്ത്യൻ വിപണിയെ സ്വാധീനിക്കുന്നുണ്ട്.

 

share market stock market rupee Bussiness News