മുംബൈ : റെക്കോഡുകള്‍ പുതുക്കിയെങ്കിലും ആറ് ദിവസത്തെ ദിവസത്തെ നേട്ടത്തിന് പിന്നാലെ ഇന്ത്യന്‍ ഓഹരി സൂചികകളില്‍ ബ്രേക്ക് വീണു. പലിശനിരക്കില്‍ അരശതമാനം കുറവു വരുത്തിയ അമേരിക്കയുടെ സര്‍പ്രൈസ് നീക്കമായിരുന്നു ഓഹരി വിപണികളെ തുടര്‍ച്ചയായി മുന്നേറ്റത്തിലാക്കിയത്. എന്നാല്‍ ഇന്നലെ ബാങ്കിംഗ് ഓഹരികളിലെ വില്‍പ്പന സമ്മര്‍ദ്ദം വിപണികളെ നഷ്ടത്തിലേക്ക് വലിച്ചിടുകയായിരുന്നു. സെന്‍സെക്‌സ് 264 പോയിന്റ് (0.3 ശതമാനം) താഴ്ന്ന് 85,571ലും നിഫ്റ്റി 40 പോയിന്റ് (0.2 ശതമാനം) താഴ്ന്ന് 26,175ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇടയ്‌ക്കൊരുവേള സെന്‍സെക്‌സ് 85,978 പോയിന്റിലും നിഫ്റ്റി 26,277.35ലുമെത്തി സര്‍വകാല റെക്കോഡ് തൊട്ടിരുന്നു. പിന്നീട് വിപണി വില്‍പ്പന സമ്മര്‍ദത്തിലായി.
ചൈനയിലെ ഉത്തജേക പാക്കേജുകള്‍ ചൈനീസ്, ഹോങ്കോങ് സമ്പദ് രംഗത്തെയും ഈ വിപണികളിലെ മൂല്യത്തെയും മെച്ചപ്പെടുത്തുമെന്നാണ് കരുതുന്നത്. ബി.എസ്.ഇയില്‍ ഇന്നലെ 4,060 ഓഹരികളാണ് വ്യാപാരം നടത്തിയത്. 1,995 ഓഹരികള്‍ നേട്ടം കൊയ്തപ്പോള്‍ 1,947 ഓഹരികള്‍ നഷ്ടത്തിലായി. 118 ഓഹരികള്‍ക്ക് മാറ്റമില്ല. 287 ഓഹരികള്‍ 52 ആഴ്ച്ചയിലെ ഉയര്‍ന്ന വിലയിലുള്ളത്. 35 ഓഹരികള്‍ 52 ആഴ്ച്ചയിലെ താഴ്ന്ന നിലയില്‍ ക്ലോസ് ചെയ്തു. 8 ഓഹരികള്‍ അപ്പര്‍ സര്‍ക്യൂട്ട് കണ്ടെത്തിയപ്പോള്‍ 3 ഓഹരികള്‍ ലോവര്‍ സര്‍ക്യൂട്ടിലും ഇടംപിടിച്ചു.