ന്യൂഡല്‍ഹി : ഇന്ത്യയുടെ സാമ്പത്തിക നയങ്ങളെ പ്രശംസിച്ച് ആഗോള റേറ്റിങ് ഏജന്‍സി. എസ് ആന്‍ഡ് പി ആണ് (സ്റ്റാന്‍ഡേഡ് ആന്‍ഡ് പൂവേഴ്‌സസ് ഏജന്‍സിയാണ്) പുതിയ റേറ്റിങ് പ്രസിദ്ധീകരിച്ചത്. 14 വര്‍ഷത്തിനു ശേഷമാണ് ഇന്ത്യയുടെ റേറ്റിങ് 'പോസിറ്റീവ്' എന്ന നിലയിലേക്ക് ഉയര്‍ത്തിയിരിക്കുന്നത്.
'സുസ്ഥഥിരം' എന്ന റേറ്റിങ്ങില്‍ നിന്നാണ് പോസിറ്റീവ് ആക്കിയത്. ബി ബിബി ലോങ് ടേം, എ3 ഷോര്‍ട് ടേം റേറ്റിങ്ങുകളും നല്‍കിയിട്ടുണ്ട്. കോവിഡ്കാല സാമ്പത്തിക നിലയില്‍ നിന്ന് ഇന്ത്യ കാര്യമായ തിരിച്ചു വരവ് നടത്തിയെന്നും ഏജന്‍സി പറഞ്ഞു. ഈ വര്‍ഷം 6.8% വളര്‍ച്ചയും പ്രവചിച്ചിട്ടുണ്ട്.