സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ ആശീര്‍വാദ് ഭവന വായ്പാ

കുറഞ്ഞ വാര്‍ഷിക വരുമാനമുള്ള കുടുംബങ്ങള്‍ക്കാണ് 'എസ്.ഐ.ബി. ആശീര്‍വാദ്' ഭവന വായ്പാ പദ്ധതി പ്രഖ്യാപിച്ചത്.

author-image
anumol ps
Updated On
New Update
south indian bank

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

 

 

കൊച്ചി: ആശീര്‍വാദ് ഭവന വായ്പാ പദ്ധതിയുമായി സൗത്ത് ഇന്ത്യന്‍ ബാങ്ക്. കുറഞ്ഞ വാര്‍ഷിക വരുമാനമുള്ള കുടുംബങ്ങള്‍ക്കാണ് 'എസ്.ഐ.ബി. ആശീര്‍വാദ്' ഭവന വായ്പാ പദ്ധതി പ്രഖ്യാപിച്ചത്. എസ്.ഐ.ബി. ആശീര്‍വാദ് സ്‌കീമിലൂടെ വാര്‍ഷിക വരുമാനം 4.80 ലക്ഷം രൂപ വരെയുള്ള കുടുംബങ്ങള്‍ക്കും കുറഞ്ഞ മാസവരുമാനം 20,000 രൂപയുള്ള വ്യക്തികള്‍ക്കും ഭവനവായ്പ ലഭ്യമാകും.

ആദ്യഘട്ടത്തില്‍ കേരളത്തിലും തമിഴ്നാട്ടിലുമാണ് വായ്പ ലഭ്യമാകുക. 25 വര്‍ഷംവരെ ലഭിക്കുന്ന ഭവന വായ്പയുടെ പലിശനിരക്ക് 10 ശതമാനം മുതലാണ്. ലക്ഷത്തിന് 909 രൂപയാണ് ഇ.എം.ഐ.യെന്ന് ബാങ്ക് അറിയിച്ചു. 

 

south indian bank