ബെംഗളൂരു: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയെ ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് ഉപകരണ നിര്‍മാതാക്കളായ ബ്യൂറര്‍ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡറായി നിയമിച്ചു. ആഭ്യന്തര വിപണിയില്‍ കൂടുതല്‍ സ്വീകാര്യത ലക്ഷ്യമിട്ടാണ് നിയമനം. തദ്ദേശീയമായി നിര്‍മിച്ച പ്രമേഹ മോണിറ്റര്‍ ബെംഗളൂരുവില്‍ നടന്ന ചടങ്ങില്‍ അദ്ദേഹം പുറത്തിറക്കി. ബ്യൂറര്‍ ഇന്ത്യ മാനേജിങ് ഡയറക്ടറും സി.ഇ.ഒ.യുമായ വി.എസ്. സലില്‍, ഡയറക്ടര്‍ സ്റ്റാന്‍ലി ജോസഫ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.