ഇന്ത്യയിൽ നിന്നുള്ള സ്മാർട്ട്‌ഫോൺ കയറ്റുമതിയിൽ റെക്കോർഡ് വർധന

ജൂണിൽ അവസാനിച്ച പാദത്തിൽ രണ്ട് ബില്യൺ ഡോളറായിരുന്നു ഇന്ത്യയുടെ സ്മാർട്ട് ഫോൺ കയറ്റുമതി. ഈ പാദത്തിൽ ഡയമണ്ട് കയറ്റുമതി 1.44 ബില്യൺ ഡോളറുമായിരുന്നു.

author-image
anumol ps
New Update
export

പ്രതീകാത്മക ചിത്രം 

 

ന്യൂഡൽഹി: സ്മാർട്ട്ഫോൺ കയറ്റുമതിയിൽ റെക്കോർഡ് വർധന. യുഎസിലേക്കുള്ള ഇന്ത്യയിൽ നിന്നുള്ള സ്മാർട്ട്ഫോൺ കയറ്റുമതിയാണ് ചരിത്രത്തിലാദ്യമായി ഡയമണ്ട് കയറ്റുമതിയെ മറികടന്നത്. നടപ്പു സാമ്പത്തിക വർഷത്തിലെ മൂന്നാം പാ​ദത്തിലാണ് പുതിയ മാറ്റം. ജൂണിൽ അവസാനിച്ച പാദത്തിൽ രണ്ട് ബില്യൺ ഡോളറായിരുന്നു ഇന്ത്യയുടെ സ്മാർട്ട് ഫോൺ കയറ്റുമതി. ഈ പാദത്തിൽ ഡയമണ്ട് കയറ്റുമതി 1.44 ബില്യൺ ഡോളറുമായിരുന്നു.

ഡിസംബർ പാദത്തിൽ സ്മാർട്ട്‌ഫോൺ കയറ്റുമതി 1.42 ബില്യൺ ഡോളറായിരുന്നു. ഈ ഘട്ടത്തിൽ 1.3 ബില്യൺ ഡോളറിന്റെ ഡയമണ്ട്‌സ് ആണ് ഇന്ത്യ യു.എസിലേക്ക് കയറ്റുമതി ചെയ്തത്. മാർച്ചിൽ അവസാനിച്ച പാദത്തിൽ ഇന്ത്യയുടെ സ്മാർട്ട്‌ഫോൺ കയറ്റുമതി 43 ശതമാനം ഉയർന്നപ്പോൾ ഡയമണ്ട്‌സിൽ 4.6 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്.

ഈ വർഷം സെപ്റ്റംബർ പാദത്തിൽ ഇന്ത്യയിൽ നിന്ന് യു.എസിലേക്കുള്ള കയറ്റുമതിയിൽ സ്മാർട്ട്‌ഫോൺ നാലാംസ്ഥാനത്തെത്തി. ഇന്ത്യയിൽ നിർമാണം പ്രോത്സാഹിപ്പിക്കാൻ കേന്ദ്രസർക്കാർ കൊണ്ടുവന്ന പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ്‌സ് (പി.എൽ.ഐ) സ്‌കീം ആണ് സ്മാർട്ട്‌ഫോൺ കയറ്റുമതിയിൽ വഴിത്തിരിവായത്. ആപ്പിൾ ഐഫോൺ അടക്കമുള്ള ബ്രാൻഡുകൾ ഇന്ത്യയിലെ സാഹചര്യം പരമാവധി മുതലെടുക്കാൻ രംഗത്തെത്തിയത് കയറ്റുമതിക്ക് നേട്ടമായി.

smartphone export