ഒല ഇലക്ട്രികിന്റെ ഓഹരികളിൽ ഇടിവ്

ഓഹരി ഒന്നിന് 90 രൂപയായാണ്  താഴ്ന്നത്. കഴിഞ്ഞ ദിവസത്തെ വ്യാപാരത്തില്‍ നിന്ന് 8.5 ശതമാനം ഇടിവാണ് കമ്പനി നേരിട്ടത്.

author-image
anumol ps
New Update
ola electric

പ്രതീകാത്മക ചിത്രം

 


മുംബൈ: പ്രമുഖ ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മ്മാതാക്കളായ ഒല ഇലക്ട്രിക് ഓഹരി വിപണിയില്‍ ഇടിവ് രേഖപ്പെടുത്തി. ഓഹരി ഒന്നിന് 90 രൂപയായാണ്  താഴ്ന്നത്. കഴിഞ്ഞ ദിവസത്തെ വ്യാപാരത്തില്‍ നിന്ന് 8.5 ശതമാനം ഇടിവാണ് കമ്പനി നേരിട്ടത്. സര്‍വീസ് സെന്ററുകളില്‍ നിന്ന് മോശം സര്‍വീസ് ആണ് ലഭിക്കുന്നതെന്ന ആരോപണങ്ങള്‍ കമ്പനിക്കെതിരെ ഉയർന്നിരുന്നു. ഇവയാണ് ഓഹരിയെ പ്രതികൂലമായി ബാധിച്ചത്.

ഭവിഷ് അഗര്‍വാളിന്റെ നേതൃത്വത്തിലുള്ള കമ്പനി ഓഹരി വിപണിയില്‍ തുടക്കമിട്ടത് സ്റ്റോക്ക് ഒന്നിന് 76 രൂപ എന്ന നിലയിലായിരുന്നു. ഇടക്കാലത്ത് ഓഹരി വില 157.40 രൂപ വരെ കുതിച്ചിരുന്നു. തുടര്‍ന്നാണ് ഇടിവ് നേരിടാന്‍ തുടങ്ങിയത്. 157.40 രൂപ എന്ന സര്‍വകാല റെക്കോര്‍ഡിട്ട ശേഷം ഇതുവരെ 43 ശതമാനം ഇടിവാണ് കമ്പനിയുടെ ഓഹരി നേരിട്ടത്.

ഒലയ്ക്ക് ഇന്ത്യന്‍ ഇവി വിപണിയില്‍ വിപണി വിഹിതം കുറഞ്ഞു വരികയാണ്. സെപ്റ്റംബറില്‍ 27 ശതമാനമായാണ് താഴ്ന്നത്. വര്‍ദ്ധിച്ചുവരുന്ന മത്സരവും സര്‍വീസ് സെന്ററുകളുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവരുന്ന പരാതികളുമാണ് വിപണി വിഹിതം കുറയാന്‍ ഇടയാക്കിയത്. കഴിഞ്ഞ മാസം 24,665 ഇലക്ട്രിക് സ്‌കൂട്ടറുകളാണ് ഒല വിറ്റത്. ഓഗസ്റ്റില്‍ ഇത് 27,587 യൂണിറ്റുകള്‍ ആയിരുന്നു. 

ola electric