ന്യൂഡല്‍ഹി: ഓഹരി സൂചികയായ സെന്‍സെക്‌സ് 80,000 പിന്നിട്ടതിന് പിന്നാലെ എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ഓഹരിയിലും വര്‍ധനവ് രേഖപ്പെടുത്തി. ബാങ്കിന്റെ ഓഹരി വില ബുധനാഴ്ച 1794 എന്ന നിലവാരത്തിലേക്ക് എത്തിയിരുന്നു. എന്നാല്‍ വ്യാഴാഴ്ച 1742 എന്ന നിലയിലാണ് വ്യാപാരം നടന്നത്. ഏറെക്കാലം 1,400-1,500 നിലവാരത്തിലായിരുന്നു ബാങ്കിന്റെ ഓഹരി വില. മികച്ച നേട്ടമുണ്ടാക്കിയതോടെ ബാങ്കിന്റെ ഓഹരികള്‍ കൈവശം വെച്ചിട്ടുള്ള മ്യൂച്വല്‍ ഫണ്ടുകള്‍ നിക്ഷേപകരുടെ ശ്രദ്ധാകേന്ദ്രമായി.
ജൂണിലെ കണക്കു പ്രകാരം എച്ച്ഡിഎഫ്സി ബാങ്കിന്റെ ഏറ്റവും കൂടുതല്‍ ഓഹരികള്‍ സ്വന്തമാക്കിയ മ്യൂച്വല്‍ ഫണ്ട് ക്വാണ്ട് ഇഎല്‍എസ്എസ് ടാക്സ് സേവര്‍ ആണ്. 5,85,7500 ഓഹരികളാണ് ക്വാണ്ട് ടാക്സ് സേവര്‍ ജൂണില്‍ വാങ്ങിയത്. ബാങ്കിന്റെ പെയ്ഡ് അപ് ഓഹരികളുടെ 0.080 ശതമാനം വരുമിത്.
അതേസമയം, ഇതേകാലയളവില്‍ എച്ച്ഡിഎഫ്സി ബാങ്കിന്റെ 30 ലക്ഷത്തോളം ഓഹരികള്‍ എസ്ബിഐ ബ്ലൂചിപ്പ് ഫണ്ട് വിറ്റഴിച്ചു. 2024 മെയ് മാസത്തില്‍ 233 മ്യൂച്വല്‍ ഫണ്ട് സ്‌കീമുകള്‍ എച്ചിഡിഎഫ്സി ബാങ്കിന്റെ ഓഹരികള്‍ വാങ്ങുകയും 92 ഫണ്ടുകള്‍ വില്‍ക്കുകയും ചെയ്തിരുന്നു.