ടാറ്റാ മോട്ടോഴ്‌സിന്റെ വിപണി മൂല്യം നാല് ലക്ഷം കോടി രൂപ പിന്നിട്ടു

രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മ്മാതാവെന്ന സ്ഥാനവും ടാറ്റ മോട്ടോഴ്സ് കരസ്ഥമാക്കി. മാര്‍ച്ചിലാണ് മാരുതി സുസുക്കി ടാറ്റ മോട്ടോഴ്സിനെ മറികടന്നത്. അഞ്ചുമാസം കൊണ്ടാണ് ടാറ്റ മോട്ടോഴ്സ് ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചത്.

author-image
anumol ps
New Update
tata

പ്രതീകാത്മക ചിത്രം 

Listen to this article
0.75x 1x 1.5x
00:00 / 00:00

 

 

മുംബൈ: ഓഹരി വിപണിയില്‍ റെക്കോര്‍ഡിട്ട് രാജ്യത്തെ ആഭ്യന്തര വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്സ്. ആദ്യമായി ടാറ്റാ മോട്ടോഴ്‌സിന്റെ വിപണി മൂല്യം നാല് ലക്ഷം കോടി രൂപ പിന്നിട്ടു. മാരുതി സുസുക്കിയെ മറികടന്നാണ് ടാറ്റാ മോട്ടോഴ്‌സ് ഈ അപൂര്‍വ നേട്ടം കരസ്ഥമാക്കിയത്. വ്യാഴാഴ്ചത്തെ ക്ലോസിങ് അനുസരിച്ച് മാരുതി സുസുക്കിയുടെ വിപണി മൂല്യം 3.93 ലക്ഷം കോടി രൂപയാണ്. അതായത് ടാറ്റ മോട്ടോഴ്സിനെ അപേക്ഷിച്ച് 7335 കോടിയുടെ കുറവ്. ഇതോടെ രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മ്മാതാവെന്ന സ്ഥാനവും ടാറ്റ മോട്ടോഴ്സ് കരസ്ഥമാക്കി. മാര്‍ച്ചിലാണ് മാരുതി സുസുക്കി ടാറ്റ മോട്ടോഴ്സിനെ മറികടന്നത്. അഞ്ചുമാസം കൊണ്ടാണ് ടാറ്റ മോട്ടോഴ്സ് ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചത്. 3.5 ലക്ഷം കോടി രൂപ വിപണി മൂല്യമുള്ള മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയാണ് മൂന്നാം സ്ഥാനത്ത്. നിഫ്റ്റി ഓട്ടോ മാര്‍ക്കറ്റ് സൂചികയില്‍ ഈ മൂന്ന് കമ്പനികളുടെയും വിഹിതം 50 ശതമാനമാണ്. 

ആദ്യമായി ഓഹരി ഒന്നിന് 1100 രൂപ എന്ന നിലവാരം മറികടന്ന ടാറ്റ മോട്ടോഴ്സ് വെള്ളിയാഴ്ച 1118 രൂപയിലാണ് ക്ലോസ് ചെയ്തത്. വെള്ളിയാഴ്ച മാത്രം 2.51 ശതമാനത്തിന്റെ മുന്നേറ്റമാണ് കമ്പനി രേഖപ്പെടുത്തിയത്. ഓട്ടോ സ്റ്റോക്ക് 6 ശതമാനം ഉയര്‍ന്ന് 1,091 രൂപയിലെത്തി. ഈ വര്‍ഷം ആദ്യം മുതല്‍ ടാറ്റ മോട്ടോഴ്സിന്റെ മൊത്തം ശതമാനം ഓഹരികള്‍ക്ക് 40 ശതമാനം വര്‍ധനവുണ്ടായി. 

 
ജാപ്പനീസ് ബ്രോക്കറേജ് സ്ഥാപനമായ നോമുറ ടാറ്റ മോട്ടോഴ്സിന്റെ ഓഹരികള്‍ ന്യൂട്രലില്‍ നിന്ന് വാങ്ങുന്നതിനായി നവീകരിച്ചതിനാല്‍ ടാറ്റ മോട്ടോഴ്സ് വിപണികള്‍ വീണ്ടും ഉയര്‍ന്നു.  ടാറ്റ മോട്ടോഴ്സ് കമ്പനിയുടെ ഓഹരികള്‍ക്ക് 6.2 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 2023 ജനുവരിക്ക് ശേഷം ടാറ്റ മോട്ടോഴ്സ് ഓഹരിയിലുണ്ടായ ഏറ്റവും ഉയര്‍ന്ന ഒറ്റ ദിവസത്തെ വര്‍ധനയാണിത്. കൂടാതെ, ടാറ്റ മോട്ടോഴ്സ് ഓഹരികള്‍ അടുത്ത 12 മാസത്തിനുള്ളില്‍ 1,094.10 രൂപയിലെ റെക്കോര്‍ഡ് ഉയരത്തിലെത്തിയതായും നോമുറ പറഞ്ഞു. 



Tata Motors