മുന്നേറി ഓഹരി വിപണി; 500 പോയി​​ന്റ് പിന്നിട്ട് സെൻസെക്സ്

റിയലൻസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, എംആന്റ്എം ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കിയത്. ടാറ്റ സ്റ്റീൽ, ജെഎസ്ഡബ്ല്യൂ സ്റ്റീൽ, എസ്ബിഐ ലൈഫ് ഇൻഷുറൻസ്, ടാറ്റ മോട്ടോഴ്‌സ് ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിടുന്നത്. 

author-image
anumol ps
New Update
stock market

മുംബൈ: വീണ്ടും മുന്നേറി ഇന്ത്യൻ ഓഹരി വിപണി.  സെൻസെക്‌സ് 500 പോയിന്റ് മറികടന്നു. നിഫ്റ്റിയിലും സമാനമായ മുന്നേറ്റം ദൃശ്യമായി. വീണ്ടും 25,000 എന്ന സൈക്കോളജിക്കൽ ലെവൽ മറികടക്കാനുള്ള തയ്യാറെടുപ്പിലാണ് നിഫ്റ്റി.

ആഗോള സാഹചര്യങ്ങളും ഇന്ത്യയിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളുമാണ് വിപണിയെ സ്വാധീനിക്കുന്നത്. ഹരിയാനയിൽ വീണ്ടും കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ അധികാരത്തിൽ വരുമെന്ന ഫല സൂചനകൾ വിപണിയിൽ പ്രതിഫലിക്കുന്നതായി വിദഗ്ധർ അഭിപ്രായപ്പെട്ടു. കൂടാതെ ആറു ദിവസത്തെ ഇടിവിന് ശേഷം കുറഞ്ഞ വിലയ്ക്ക് ഓഹരി വാങ്ങാമെന്ന പ്രതീക്ഷയിൽ നിക്ഷേപകർ ഒഴുകിയെത്തുന്നതും വിപണിയെ സ്വാധീനിക്കുന്നുണ്ട്. കഴിഞ്ഞ ആറുദിവസത്തിനിടെ നിക്ഷേപകർക്ക് ഏകദേശം 25 ലക്ഷം കോടി രൂപയാണ് നഷ്ടമായത്.

റിയലൻസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, എംആന്റ്എം ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കിയത്. ടാറ്റ സ്റ്റീൽ, ജെഎസ്ഡബ്ല്യൂ സ്റ്റീൽ, എസ്ബിഐ ലൈഫ് ഇൻഷുറൻസ്, ടാറ്റ മോട്ടോഴ്‌സ് ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിടുന്നത്. 

share market