മുംബൈ: വീണ്ടും കുതിച്ചുയര്‍ന്ന് ഓഹരി വിപണി. നിഫ്റ്റി ഇതാദ്യമായി 25,000 കടന്നു. സെന്‍സെക്സ് റെക്കോഡ് നിലവാരമായ 82,000 പിന്നിട്ടു.
സെപ്റ്റംബറില്‍ നിരക്ക് കുറച്ചേക്കുമെന്ന യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ സൂചനയാണ് ഓഹരി സൂചികകളുടെ നേട്ടത്തിന് ഇടയാക്കിയത്.
വ്യാഴാഴ്ച രാവിലത്തെ വ്യാപാരത്തിനിടെ സെന്‍സെക്സിലെ നേട്ടം 325 പോയന്റായിരുന്നു. 82,043ലെത്തുകയും ചെയ്തു. നിഫ്റ്റിയാകട്ടെ 117 പോയന്റ് നേട്ടത്തില്‍ 25,068ലത്തി. സെന്‍സെക്സ് ഓഹരികളില്‍ മാരുതി സുസുകി, ജെഎസ്ഡബ്ല്യു സ്റ്റീല്‍, ടാറ്റ മോട്ടോഴ്സ്, പവര്‍ഗ്രിഡ്, അദാനി പോര്‍ട്സ് തുടങ്ങിയവയാണ് മുന്നില്‍. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഇന്‍ഫോസിസ്, അള്‍ട്രടെക് സിമെന്റ്, സണ്‍ ഫാര്‍മ തുടങ്ങിയ ഓഹരികള്‍ നഷ്ടംനേരിടുകയും ചെയ്തു.
സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി മെറ്റല്‍ 1.5 ശതമാനം നേട്ടത്തിലാണ്. ബാങ്ക് 0.6 ശതമാനവും. ഓട്ടോ, ഐടി, ഓയില്‍ ആന്‍ഡ് ഗ്യാസ് തുടങ്ങിയ സൂചികകളും നേട്ടത്തിലാണ്. സ്മോള്‍, മിഡ് ക്യാപ് സൂചികകളിലും നേരിയ നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്.