മുംബൈ: ഓഹരി വിപണിയില്‍ നേരിയ ഇടിവ് രേഖപ്പെടുത്തി. വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്സ് 500 ഓളം പോയിന്റ് ആണ് ഇടിഞ്ഞത്. നിഫ്റ്റിയിലും സമാനമായ ഇടിവ് നേരിട്ടു.
ലാഭമെടുപ്പാണ് ഓഹരിവിപണിയെ സ്വാധീനിക്കുന്നതെന്ന് വിപണി വിദഗ്ധര്‍ വ്യക്തമാക്കി. ബാങ്ക്, ഓട്ടോ ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിടുന്നത്. നിലവില്‍ 80,000ല്‍ താഴെയാണ് സെന്‍സെക്സ് വ്യാപാരം നടത്തുന്നത്. മഹീന്ദ്ര ആന്റ് മഹീന്ദ്ര, ടാറ്റ സ്റ്റീല്‍, ടൈറ്റന്‍ കമ്പനി, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക് എന്നിവയാണ് പ്രധാനമായി നഷ്ടം നേരിട്ട മറ്റു ഓഹരികള്‍. ഒഎന്‍ജിസി, സിപ്ല, ബജാജ് ഓട്ടോ, ലാര്‍സന്‍ തുടങ്ങിയ ഓഹരികളാണ് നേട്ടം ഉണ്ടാക്കിയത്.