ന്യൂഡല്‍ഹി: രാജ്യത്തെ സ്വകാര്യ ബാങ്കിങ് സ്ഥാപനമായ യെസ് ബാങ്കിന്റെ ഓഹരിയില്‍ വര്‍ധനവ് രേഖപ്പെടുത്തി. 2024-25 നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ഒന്നാം പാദത്തില്‍ ബാങ്കിന്റെ ഓഹരി 12 ശതമാനമായി വര്‍ധിച്ചു. ഏപ്രില്‍- ജൂണ്‍ പാദത്തില്‍ യെസ് ബാങ്കിന്റെ വായ്പ വിതരണത്തില്‍ 15 ശതമാനം വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തി. ഇതോടെ ബാങ്ക് നല്‍കിയ മൊത്തം വായ്പ 2.29 ലക്ഷം കോടി രൂപയായി ഉയര്‍ന്നു.
നിലവില്‍ ബാങ്കിലെ മൊത്തം നിക്ഷേപം 2.65 ലക്ഷം കോടി രൂപയാണ്. ഇക്കഴിഞ്ഞ മാര്‍ച്ച് പാദത്തില്‍ ബാങ്കിന്റെ അറ്റാദായം 123 ശതമാനം വാര്‍ഷിക വര്‍ധനയോടെ 452 കോടി രൂപയായി ഉയര്‍ന്നിരുന്നു.
വെള്ളിയാഴ്ച രാവിലെ 24 രൂപയില്‍ നിന്നും വ്യാപാരം ആരംഭിച്ച യെസ് ബാങ്ക് ഓഹരി 27 രൂപ നിലവാരത്തിലേക്ക് മുന്നേറിയശേഷം 11 ശതമാനം നേട്ടത്തോടെ 26.60 രൂപയിലാണ് ക്ലോസ് ചെയ്തത്. ശനിയാഴ്ച ഓഹരിയിലെ ഇടപാടുകളുടെ എണ്ണത്തിലും (വോളിയം) വന്‍ വര്‍ധന രേഖപ്പെടുത്തിയിരുന്നു.