കല്യാണ്‍ ജ്വല്ലേഴ്‌സില്‍ ഓഹരി പങ്കാളിത്തം കൂട്ടാന്‍ ടി.എസ്. കല്യാണരാമന്‍; 2,500 കോടി രൂപ കടമെടുത്തേക്കും

ഇതിനായി അദ്ദേഹം ഓഹരികള്‍ ഈടുവച്ച് 2,000 മുതല്‍ 2,500 കോടി രൂപവരെ സമാഹരിച്ചേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 

author-image
anumol ps
New Update
kalyanaraman

ടി.എസ്. കല്യാണരാമന്‍

Listen to this article
0.75x 1x 1.5x
00:00 / 00:00

 


കൊച്ചി:  തൃശൂര്‍ ആസ്ഥാനമായ പ്രമുഖ ജുവലറി ഗ്രൂപ്പായ കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ പ്രൊമോട്ടറും മാനേജിങ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമന്‍, കമ്പനിയില്‍ അദ്ദേഹത്തിന്റെ ഓഹരി പങ്കാളിത്തം ഉയര്‍ത്തിയേക്കും. ഇതിനായി അദ്ദേഹം ഓഹരികള്‍ ഈടുവച്ച് 2,000 മുതല്‍ 2,500 കോടി രൂപവരെ സമാഹരിച്ചേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 

കഴിഞ്ഞയാഴ്ചയാണ് യുഎസ് നിക്ഷേപക സ്ഥാപനമായ വാര്‍ബര്‍ഗ് പിന്‍കസിന്റെ ഉപസ്ഥാപനമായ ഹൈഡെല്‍ ഇന്‍വെസ്റ്റ്‌മെന്റ്‌സില്‍ നിന്ന് ടി.എസ്.കല്യാണരാമന്‍ 1,300 കോടി രൂപയ്ക്ക് 2.36% ഓഹരികള്‍ വാങ്ങാന്‍ ധാരണയിലെത്തിയത്. ഇതോടെ കല്യാണ്‍ ജ്വല്ലേഴ്‌സില്‍ പ്രൊമോട്ടര്‍മാരുടെ പങ്കാളിത്തം 60.59 ശതമാനത്തില്‍ നിന്ന് 62.95 ശതമാനമായി ഉയരും.

ഓഹരിക്ക് 535 രൂപ നിരക്കിലാണ് ടി.എസ്. കല്യാണരാമന്‍ ഹൈഡെല്ലില്‍ നിന്ന് 2.36% ഓഹരികള്‍ വാങ്ങുന്നത്. നിലവില്‍ ഓഹരി വിപണിയില്‍ കല്യാണ്‍ ജ്വല്ലേഴ്‌സ് ഓഹരിയുള്ളത് 1.08% താഴ്ന്ന് 610.10 രൂപയായി. 

kalyan jewellers kalyanaraman