മുംബൈ: ചരിത്രത്തിലാദ്യമായി 80,000 പിന്നിട്ട് സെന്‍സെക്‌സ്. നിഫ്റ്റി 24,891.75 നിലവാരത്തിലാണ് ആരംഭിച്ചത്. ബാങ്കിങ്, എഎഫ്.എം.സി.ജി ഓഹരികളാണ് മുന്നേറ്റമുണ്ടാക്കിയത്. എച്ച്.ഡി.എഫ്.സി, ആക്സിസ്, കൊട്ടാക് ബാങ്ക്, ബ്രിട്ടാണിയ, ഐ.ടി.സി, ബജാജ്, ടാറ്റ സ്റ്റീല്‍ തുടങ്ങിയ ഓഹരികളുടെ മുന്നേറ്റമാണ് സെന്‍സെക്സിലെ നേട്ടത്തിന് പിന്നില്‍.
കഴിഞ്ഞ ദിവസങ്ങളിലെ ക്ഷീണം തീര്‍ത്ത് ബാങ്ക്, ധനകാര്യ കമ്പനി ഓഹരികള്‍ ബുധനാഴ്ച രാവിലെ മുന്നേറി. രണ്ടു മേഖലകളുടെയും സൂചികകള്‍ 1.65 ശതമാനത്തിലധികം കയറി. നിഫ്റ്റി ബാങ്ക് 53,180 കടന്നു. എച്ച്.ഡി.എഫ്.സി ബാങ്ക് മൂന്നു ശതമാനത്തോളം ഉയര്‍ന്നു. 1,017 കോടി രൂപയുടെ പുതിയ ഓര്‍ഡര്‍ ലഭിച്ചതോടെ കെ.ഇ.സി ഇന്റര്‍നാഷണല്‍ ഓഹരി ഏഴു ശതമാനത്തോളം ഉയര്‍ന്നു.
ഒന്നാം പാദത്തിലെ ബിസിനസ് വളര്‍ച്ച മികച്ചതായതിനെ തുടര്‍ന്ന് ഫെഡറല്‍ ബാങ്ക് ഓഹരി നാലര ശതമാനത്തിലധികം ഉയര്‍ന്ന് 182.62 രൂപ എന്ന റെക്കാേര്‍ഡില്‍ എത്തി. ബ്രോക്കറേജുകള്‍ നല്ല ശുപാര്‍ശ നല്‍കിയത് ആര്‍.ഇ.സി, പി.എഫ്.സി, ഐ.ആര്‍.ഇ.ഡി.എ ഓഹരികള്‍ അഞ്ചു ശതമാനം വീതം കയറാന്‍ സഹായിച്ചു.