മലബാറിലെ ഏറ്റവും വലിയ ഫാമിലി സെലിബ്രേഷന്‍സ് സ്റ്റോര്‍ ഇനി കോഴിക്കോട് ശീമാട്ടി ക്രാഫ്റ്റഡില്‍

ഓണത്തോടനുബന്ധിച്ച് എല്ലാ വിവാഹ വസ്ത്രങ്ങള്‍ക്കും 10% ഓഫറും ലഭ്യമാണ്.

author-image
anumol ps
New Update
seemati

 ശീമാട്ടി ക്രാഫറ്റഡ് കോഴിക്കോടിന്റെ പുതുതായി ആരംഭിച്ച കിഡ്‌സ് ആന്‍ഡ് മെന്‍സ് സെലിബ്രിട്ടറി വിഭാഗത്തിന്റെ ഉദ്ഘാടനം ശീമാട്ടി സിഇഒ ബീന കണ്ണന്‍ നിര്‍വഹിക്കുന്നു. മകന്‍ വിഷ്ണു റെഡ്ഡി, ബ്രാന്‍സ് കണ്‍സള്‍ട്ടന്റ് അഹമ്മദ് ഷൈന്‍ എന്നിവര്‍ സമീപം.

Listen to this article
0.75x 1x 1.5x
00:00 / 00:00

 

 
കോഴിക്കോട്: പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനമായ ശീമാട്ടിയുടെ കോഴിക്കോടുള്ള 'ശീമാട്ടി ക്രാഫ്റ്റഡ്' ഫാമിലി സെലിബ്രേഷന്‍സ് സ്റ്റോര്‍ ആയി നവീകരിച്ചു. പുതുതായി ആരംഭിച്ച കിഡ്‌സ് ആന്‍ഡ് മെന്‍സ് സെലിബ്രിട്ടറി വിഭാഗത്തിന്റെ ഉദ്ഘാടനം ശീമാട്ടി സിഇഒ ബീന കണ്ണന്‍  നിര്‍വഹിച്ചു. നിലവില്‍ വുമണ്‍സ് സെലിബ്രേഷന്‍ വിയര്‍ മാത്രമായിരുന്ന കോഴിക്കോട് ശീമാട്ടി ക്രാഫ്ട്റ്റഡിന്റെ മൂന്നാം നിലയിലായാണ് മെന്‍സ് സെലിബ്രറ്ററി കളക്ഷനു മാത്രമായുള്ള വിഭാഗം ആരംഭിച്ചത്. കുട്ടികള്‍ക്കാവശ്യമായ സെലിബ്രേഷന്‍സ് വസ്ത്രങ്ങളുടെ ശേഖരം ഒന്നാം നിലയിലാണ് ആരംഭിച്ചിട്ടുള്ളത്. ഒരു കുടുംബത്തിന് വിവാഹത്തിനും മറ്റ് ആഘോഷങ്ങള്‍ക്കുമാവശ്യമായ എല്ലാത്തരം സെലിബ്രിട്ടറി വസ്ത്രങ്ങളും ലഭിക്കുന്ന, മലബാറിലെ ഏറ്റവും വലിയ ഫാമിലി സെലിബ്രേഷന്‌സ് ഷോറൂമായാണ് കോഴിക്കോടുള്ള ശീമാട്ടി ക്രാഫ്ട്റ്റഡിനെ ഒരുങ്ങിയിരിക്കുന്നത്.
 
മലപ്പുറം തിരൂരിലും ശീമാട്ടി പുതിയ സ്റ്റോര്‍ ആരംഭിച്ചു. 'ശീമാട്ടി യങ്ങ് ന്റെ പുതിയ സ്റ്റോറില്‍ വുമണ്‍സ് വിയര്‍, മെന്‍സ് വിയര്‍, കിഡ്‌സ് വിയര്‍ എന്നിവയും ലഭ്യമാണ്. ശീമാട്ടി യങ്ങിന്റെ മറ്റൊരു ഷോറൂം ഈ നവംബറില്‍ പാലായില്‍ പ്രവര്‍ത്തനം ആരംഭിക്കും. അടുത്ത ഓണത്തിനുള്ളില്‍ യങ്ങിന്റെ 10 സ്റ്റോറുകള്‍ കൂടി കേരളത്തില്‍ വിവിധ ഭാഗങ്ങളിലായി പ്രവര്‍ത്തനം ആരംഭിക്കാനാണ് തീരുമാനം എന്ന് ബീന കണ്ണന്‍ അറിയിച്ചു.
എക്സ്പാന്‍ഷന്‍ പ്രോജക്ടുകള്‍ക്കൊപ്പം തന്നെ ശീമാട്ടിയുടെ നൂതനമായ ചുവടുവെപ്പായിരുന്നു ആര്‍ട്ടിഫിഷല്‍ ഇന്റലിജെന്‍സ് ഉപയോഗിച്ച് നിര്‍മിച്ച ഇന്ത്യയിലെ ആദ്യത്തെ ഫാഷന്‍ ബ്രാന്‍ഡ് അംബാസിഡര്‍. ഇഷ എന്ന് പേരിട്ട ബ്രാന്‍ഡ് അംബാസഡര്‍ സോഷ്യല്‍ മീഡിയയിലും ശീമാട്ടിയുടെ ക്യാമ്പയിനുകളിലും സജീവമാണ്. 
 
പുതിയ ശീമാട്ടി ക്രാഫ്റ്റഡിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഉടനെ വിവാഹിതരാകാന്‍ പോകുന്ന നവ വധുക്കള്‍ക്കായി സെപ്റ്റംബര്‍ 6 മുതല്‍ ഒരു മാസക്കാലത്തേക്ക് വിവിധ ഓഫറുകളും കോണ്ടസ്റ്റുകളുമാണ് ശീമാട്ടി ഒരുക്കിയിരിക്കുന്നത്. ഓണത്തോടനുബന്ധിച്ച് എല്ലാ വിവാഹ വസ്ത്രങ്ങള്‍ക്കും 10% ഓഫറും ലഭ്യമാണ്. ഏറ്റവും മികച്ച ഫാഷന്‍ അനുഭവങ്ങള്‍ നല്‍കുക എന്ന ലക്ഷ്യത്തോടെ ലോകോത്തര നിലവാരമുള്ള വിപുലമായ വസ്ത്ര ശേഖരമാണ് ഉപഭോക്താക്കള്‍ക്കായി ശീമാട്ടി ഒരുക്കുന്നത്.

kozhikode seemati crafted