ന്യൂഡൽഹി: വായ്പ പലിശനിരക്കുകൾ കുറച്ച് എസ്.ബി.ഐ. എം.സി.എൽ.ആർ അടിസ്ഥാനമാക്കിയുള്ള പലിശനിരക്കുകളിലാണ് എസ്.ബി.ഐ കുറവ് വരുത്തിയിരിക്കുന്നത്. 25 ബേസിക് പോയിന്റെ കുറവാണ് എസ്.ബി.ഐ വരുത്തിയിരിക്കുന്നത്. പുതുക്കിയ പലിശനിരക്കുകൾ നിലവിൽ വന്നു.
എം.സി.എൽ.ആർ അടിസ്ഥാനമാക്കിയുള്ള പലിശനിരക്ക് 8.45 ശതമാനത്തിൽ നിന്നും 8.20 ശതമാനമായാണ് കുറച്ചത്. മറ്റ് വായ്പകളുടെ നിരക്കുകളിൽ മാറ്റമുണ്ടാകില്ല.എം.സി.എൽ.ആർ അടിസ്ഥാനമാക്കിയുള്ള ഗാർഹിക, വാഹന, റീടെയിൽ വായ്പകളുടെയെല്ലാം പലിശനിരക്കുകൾ കുറയും.