പലിശ നിരക്ക് വര്‍ധിപ്പിച്ച് എസ്ബിഐ

പത്ത് ബേസിക് പോയിന്റിന്റെ വര്‍ധനയാണ് വരുത്തിയത്. പുതുക്കിയ നിരക്ക് കഴിഞ്ഞദിവസം പ്രാബല്യത്തില്‍ വന്നു.

author-image
anumol ps
New Update
sbi

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

 


ന്യൂഡല്‍ഹി: പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ പലിശനിരക്ക് വര്‍ധിപ്പിച്ചു. എംസിഎല്‍ആര്‍ അധിഷ്ഠിത പലിശനിരക്കാണ് വര്‍ധിപ്പിച്ചത്. പത്ത് ബേസിക് പോയിന്റിന്റെ വര്‍ധനയാണ് വരുത്തിയത്. പുതുക്കിയ നിരക്ക് കഴിഞ്ഞദിവസം പ്രാബല്യത്തില്‍ വന്നു.

ഓവര്‍ നൈറ്റ് എംസിഎല്‍ആര്‍ 8.20 ശതമാനമായാണ് വര്‍ധിപ്പിച്ചത്. ഒരു മാസം കാലാവധിയുള്ള എംസിഎല്‍ആര്‍ 8.45, മൂന്ന് മാസം 8.50, ആറുമാസം 8.85, ഒരു കൊല്ലം 8.95, രണ്ടു വര്‍ഷം 9.05, മൂന്ന് വര്‍ഷം 9.10 എന്നിങ്ങനെയാണ് പുതുക്കിയ പലിശനിരക്ക്. എംസിഎല്‍ആര്‍ വര്‍ധിപ്പിച്ചതോടെ വായ്പകള്‍ കൂടുതല്‍ ചെലവേറിയതാകും. ഇഎംഐയും ഉയരും.

എംസിഎല്‍ആര്‍ അടിസ്ഥാനപരമായി ഒരു ബാങ്കിന് വായ്പയില്‍ നിന്ന് ഈടാക്കാവുന്ന ഏറ്റവും കുറഞ്ഞ പലിശ നിരക്കാണ്. ബാങ്കിന്റെ ഫണ്ട് ചെലവ്, പ്രവര്‍ത്തന ചെലവ്, നിശ്ചിത ലാഭ മാര്‍ജിന്‍ എന്നിവ പരിഗണിച്ചാണ് ഈ നിരക്ക് നിശ്ചയിക്കുന്നത്.

sbi