എസ്ബിഐയുമായി സഹകരിച്ച് മുത്തൂറ്റ് മൈക്രോഫിന്‍

വായ്പകള്‍ നല്‍കുന്നതിന് ഇരു കമ്പനികളും തമ്മില്‍ ധാരണയായി.

author-image
anumol ps
New Update
microfin

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

 

 

തിരുവനന്തപുരം: മൈക്രോഫിനാന്‍സ് സ്ഥാപനമായ മുത്തൂറ്റ് മൈക്രോഫിന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി സഹകരിക്കാന്‍ ഒരുങ്ങുന്നു. വായ്പകള്‍ നല്‍കുന്നതിന് ഇരു കമ്പനികളും തമ്മില്‍ ധാരണയായി. രാജ്യത്തെ ഗ്രാമങ്ങളിലെയും ചെറു പട്ടണങ്ങളിലെയും വനിതാ സംരംഭകര്‍ക്ക് സാമ്പത്തിക സേവനങ്ങള്‍ ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

കൃഷി-അനുബന്ധ മേഖലകളിലും വരുമാനം സൃഷ്ടിക്കുന്ന മറ്റു മേഖലകളിലുമുള്ള വനിതകളുടെ ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകള്‍ക്ക് (ജെ.എല്‍.ജി.) മുത്തൂറ്റ് മൈക്രോഫിനും എസ്.ബി.ഐ.യും തമ്മിലുള്ള ഈ ധാരണയുടെ ഭാഗമായി 10,000 രൂപ മുതല്‍ മൂന്നുലക്ഷം രൂപ വരെ വായ്പ നല്‍കും.



Muthoot Microfin