മുംബൈ : ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ (ബിപിസിഎല്‍) ഒരുക്കുന്ന പുതിയ റിഫൈനറിയില്‍ സൗദി അറേബ്യയുടെ നിക്ഷേപവും ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്. 50,000 കോടി രൂപ നിക്ഷേപത്തോടെയാണ് ബിപിസിഎല്‍ പുത്തന്‍ റിഫൈനറി സ്ഥാപിക്കുന്നതെന്നും ഇതിനുള്ള സ്ഥലം സംബന്ധിച്ച് പരിശോധനകള്‍ നടക്കുകയാണെന്നുമാണ് റിപ്പോര്‍ട്ട്.
ആന്ധ്രപ്രദേശിലോ ഉത്തര്‍പ്രദേശിലെ പ്രയാഗിലോ റിഫൈനറി സ്ഥാപിക്കുമെന്നാണ് സൂചനകള്‍. നിലവില്‍ മുംബൈ, കൊച്ചി, മധ്യപ്രദേശിലെ ബിന എന്നിവിടങ്ങളിലാണ് ബിപിസിഎല്ലിന് റിഫൈനറികളുള്ളത്. 75,000 കോടി രൂപ റിഫൈനറി വിപുലീകരണത്തിനും പെട്രോകെമിക്കല്‍ പദ്ധതികള്‍ക്കായി ഉപയോഗിക്കും. വാതക പൈപ്പ്‌ലൈന്‍ പദ്ധതിക്കായി 8,000 കോടി രൂപയും മാറ്റിവയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.