സാംസങ് ജീവനക്കാരെ പിരിച്ചുവിടുന്നു

ബിസിനസ് വളര്‍ച്ചയിലെ ഇടിവും വര്‍ദ്ധിച്ചുവരുന്ന മത്സരവുമാണ് സാംസങ്ങിന്റെ തീരുമാനത്തിന് കാരണം. മാനേജര്‍ തലത്തിലുള്ള 9-10% ജീവനക്കാരെയാണ് പിരിച്ചുവിടുന്നത്.

author-image
Athira Kalarikkal
New Update
lays off samsung

Samsung Lays Off Employees

Listen to this article
0.75x 1x 1.5x
00:00 / 00:00

മുംബൈ : സാംസങ് ഇന്ത്യ 200 ലധികം ജീവനക്കാരെ പിരിച്ചുവിടുന്നു. ബിസിനസ് വളര്‍ച്ചയിലെ ഇടിവും വര്‍ദ്ധിച്ചുവരുന്ന മത്സരവുമാണ് സാംസങ്ങിന്റെ തീരുമാനത്തിന് കാരണം. മാനേജര്‍ തലത്തിലുള്ള 9-10% ജീവനക്കാരെയാണ് പിരിച്ചുവിടുന്നത്. സാംസങ് ഇന്ത്യയില്‍ നിലവില്‍ 2,000 എക്‌സിക്യൂട്ടീവുകളാണുള്ളത്. 

പിരിച്ചുവിടലുകള്‍ മൊബൈല്‍ ഫോണുകള്‍, ഉപഭോക്തൃ ഇലക്ട്രോണിക്‌സ്, ഗൃഹോപകരണങ്ങള്‍, മറ്റ് വിഭാഗങ്ങള്‍ എന്നിവയെ ബാധിക്കും. ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളില്‍ ചിലവ് കുറക്കണെമെന്ന നിര്‍ദേശത്തിന്റെ ഭാഗമായാണ് ജീവനക്കാരെ പിരിച്ചുവിടുന്നത്. 

മൂന്ന് മാസത്തെ ശമ്പളം നല്‍കിയാണ് പിരിച്ചുവിടല്‍. ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളിലെ ചെലവ് കുറയ്ക്കാന്‍ സാംസങ് ആസ്ഥാനമായ സിയോളില്‍ നിന്ന് വ്യക്തമായ നിര്‍ദ്ദേശമുണ്ടെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു. ദീപാവലി കഴിഞ്ഞിട്ടും വില്‍പ്പനയില്‍ ലാഭമില്ലെങ്കില്‍ ഇനിയും പിരിച്ചുവിടന്‍ ഉയരാന്‍ സാധ്യതയുണ്ട്. 

ചെലവ് ചുരുക്കല്‍ ശ്രമങ്ങളുടെ ഭാഗമായി ടെലിവിഷന്‍, ഗൃഹോപകരണങ്ങള്‍ തുടങ്ങിയ ചില ബിസിനസ്സ് വിഭാഗങ്ങള്‍ കമ്പനി ലയിപ്പിച്ചേക്കുമെന്നും സൂചനയുണ്ട്. ഇത് വഴിയും പലരുടേയും ജോലി നഷ്ടപ്പെടുന്നതിന് കാരണമാകും. സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ കടുത്ത പോരാട്ടത്തിലൂടെയാണ് സാംസങ് കടന്നുപോകുന്നത്.

കമ്പനികളില്‍ പ്രതിസന്ധി നേരിടുമ്പോഴാണ് പിരിച്ചുവിടല്‍ നടത്തുന്നത്. എന്നാല്‍ വെട്ടിലാവുന്നതോ ജീവനക്കാരും. ഇന്ത്യയില്‍ നിരവധി ഉദ്യോഗാര്‍ത്ഥികളാണ് ജോലിയ്ക്ക് വേണ്ടി മല്ലിടിക്കുന്നത്. എന്നാല്‍ കിട്ടുന്ന ജോലികളില്‍ ഇതുപോലെ ആയാല്‍ എന്തു ചെയ്യും. പിരിച്ചുവിടലിനെതിരെയായി ചെന്നൈയില്‍ ജീവനക്കാര്‍ പ്രതിഷേധം നടത്തിയിരുന്നു. 

പ്രകടനം മെച്ചപ്പെടുത്തുന്നതിനും വിപണിയിലെ മത്സരക്ഷമത മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടാണ് പരിഷ്‌കാരങ്ങളെന്ന് സാംസങ് വ്യക്തമാക്കി. ഈ വര്‍ഷമാദ്യം സാംസങ് ഇന്ത്യയുടെ മൊബൈല്‍ ഫോണ്‍ വിഭാഗത്തിലേയും ഇലക്ട്രോണിക്‌സ് വിഭാഗത്തിലേയും  പ്രധാന ഉദ്യോഗസ്ഥര്‍ രാജി വച്ചിരുന്നു.

SAMSUNG employees