ന്യൂഡല്‍ഹി: പ്രമുഖ വാഹനനിര്‍മ്മാതാക്കളായ മാരുതി സുസുക്കിയുടെ വില്‍പ്പനയില്‍ ഇടിവ് രേഖപ്പെടുത്തി. ഓഗസ്റ്റില്‍ മാരുതി സുസുക്കിയുടെ വില്‍പ്പന നാലു ശതമാനമാണ് ഇടിഞ്ഞത്. ഓഗസ്റ്റില്‍ 1,81,782 വാഹനങ്ങളാണ് കമ്പനി വിറ്റഴിച്ചത്. മുന്‍വര്‍ഷം സമാനകാലയളവില്‍ ഇത് 1,89,082 വാഹനങ്ങളായിരുന്നു. യാത്രാ വാഹന സെഗ്മെന്റില്‍ കഴിഞ്ഞ മാസം 1,43,075 വാഹനങ്ങളാണ് വിറ്റഴിച്ചത്. മുന്‍വര്‍ഷം സമാനകാലയളവില്‍ 1,56,114 വാഹനങ്ങളായിരുന്നു. എട്ടുശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്.
മിനി സെഗ്മെന്റ് മേഖലയിലും ഇടിവ് ഉണ്ടായി. ആള്‍ട്ടോ, എസ് പ്രസ്സോ ഉള്‍പ്പെടുന്ന മിനി സെഗ്മെന്റില്‍ ഓഗസ്റ്റില്‍ 10,648 കാറുകളാണ് വിറ്റത്. മുന്‍വര്‍ഷം സമാനകാലയളവില്‍ ഇത് 12,209 കാറുകളായിരുന്നു. കോംപാക്ട് സെഗ്മെന്റിലെ കാര്‍ വില്‍പ്പനയില്‍ 20 ശതമാനം ഇടിവാണ് നേരിട്ടത്. ബലേനോ, സെലേറിയോ, ഡിസയര്‍, ഇഗ്‌നിസ്, സ്വിഫ്റ്റ് എന്നിവയുടെ വില്‍പ്പനയാണ് ഗണ്യമായി ഇടിഞ്ഞത്. ഓഗസ്റ്റില്‍ 58,051 കാറുകളാണ് വിറ്റഴിച്ചത്. മുന്‍ വര്‍ഷം ഇത് 72,451 യൂണിറ്റായിരുന്നു.