ന്യൂഡൽഹി: റഷ്യൻ എണ്ണയുടെ ഇന്ത്യയിലേക്കുള്ള പ്രതിദിന കയറ്റുമതിയിൽ വർധന രേഖപ്പെടുത്തി. സെപ്തംബറിൽ 11. 5 ശതമാനം വർധനയോടെ 1.79 ബാരൽ എണ്ണയാണ് ഇന്ത്യയിൽ ഇറക്കുമതി ചെയ്തത്. ഓഗസ്റ്റില്‍ ഇത് 1.61 ദശലക്ഷം ബാരലായിരുന്നുവെന്ന് വോര്‍ട്ടെക്‌സയുടെ കണക്കുകള്‍ കാണിക്കുന്നു. ഓഗസ്റ്റില്‍ റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഇറക്കുമതി 17 ശതമാനം കുറഞ്ഞിരുന്നു. രാജ്യത്തെ പല റിഫൈനറികളും അറ്റകുറ്റപണികളിലായതും ഡിമാന്‍ഡ് കുറഞ്ഞതുമാണ് ഇറക്കുമതിയെ ബാധിച്ചത്.
സെപ്റ്റംബറില്‍ ഇന്ത്യന്‍ റിഫൈനറികള്‍ ഇറാഖില്‍ നിന്നും മിഡില്‍ ഈസ്റ്റില്‍ നിന്നും കൂടുതലായി ക്രൂഡ് ഓയില്‍ ഇറക്കമതി ചെയ്തു. എന്നാലും 48 ശതമാനം വിപണി വിഹിതവുമായി റഷ്യയാണ് വിതരണത്തില്‍ മുന്നില്‍. ഇറാഖില്‍ നിന്നുള്ള ഇറക്കുമതി 16 ശതമാനം ഉയര്‍ന്ന് പ്രതിദിനം 8.94 ലക്ഷം ബാരലായി. ഇന്ത്യയിലേക്കുള്ള മൊത്തം എണ്ണം ഇറക്കുമതിയുടെ 19 ശതമാനമാണ് ഇറാഖിന്റെ സംഭാവന. ഓഗസ്റ്റില്‍ ഇത് 18.5 ശതമാനമായിരുന്നു.
പ്രതിദിനം 4.70 ദശലക്ഷം എണ്ണയാണ് ഇന്ത്യ സെപ്റ്റംബറില്‍ ഇറക്കുമതി ചെയ്തത്. ഓഗസ്റ്റില്‍ ഇത് 4.17 ദശലക്ഷം ബാരലായിരുന്നു. ഇന്ത്യയിലെ സ്വകാര്യ റിഫൈനറികള്‍ സെപ്റ്റംബറില്‍ പ്രതിദിനം 1.80 ദശലക്ഷം ബാരല്‍ എണ്ണ ഇറക്കുമതി ചെയ്തപ്പോള്‍ പൊതുമേഖല റിഫൈനറികള്‍ 2.9 ദശലക്ഷം ബാരല്‍ എണ്ണയാണ് ഇറക്കുമതി ചെയ്തത്.