മുംബൈ : ഇന്നലെ വ്യാപാരത്തിനിടെ ഡോളറിനെതിരെ രൂപയുടെ മൂല്യം എക്കാലത്തെ.ും താഴ്ചയില്‍. താഴ്ന്ന നിരക്കായ 84.41ലാണ് രൂപയുടെ മൂല്യം. വിദേശ നിക്ഷേപകരുടെ പിന്മാറ്റത്തോടൊപ്പം ഡോളറിന്റെ ഡിമാന്റ് വര്‍ധിച്ചതാണ് രൂപയ്ക്ക് തിരിച്ചടിയായത്.
അതേസമയം, മൂല്യം പിടിച്ചുനിര്‍ത്താന്‍ റിസര്‍വ് ബാങ്ക് ഇടപെടല്‍ ശക്തമാക്കി. വന്‍തോതില്‍ ഡോളര്‍ വിപണിയിലിറക്കി. ഇതോടെ ഫോറെക്സ് കരുതല്‍ ശേഖരം 704 ബില്യണ്‍ ഡോളറില്‍നിന്ന് 682 ബില്യണ്‍ ഡോളറായി. ആറ് കറന്‍സികള്‍ക്കെതിരെയുള്ള ഡോളര്‍ സൂചികയില്‍ 0.18 ശതമാനമാണ് മുന്നേറ്റമുണ്ടായത്. 106.66 നിലവാരത്തിലാണ് ഡോളര്‍ സൂചികയിപ്പോള്‍. നിലവിലെ വിപണി സാഹചര്യം കണക്കിലെടുക്കുമ്പോള്‍ 83.80-84.50 നിലവാരത്തില്‍ മൂല്യത്തില്‍ വ്യതിയാനമുണ്ടാകാന്‍ സാധ്യതകയുണ്ടെന്നാണ് വിലയിരുത്തല്‍.
സമീപ കാലയളവില്‍ നടപ്പാക്കിയ 1.4 ലക്ഷം കോടി യുവാന്റെ ഉത്തേജന നടപടികള്‍ ചൈനീസ് വിപണികളിലേക്ക് വിദേശ നിക്ഷേപം വന്‍തോതില്‍ ആകര്‍ഷിക്കാനിടയാക്കിയിരുന്നു. ഇന്ത്യന്‍ ആസ്തികളില്‍ നിന്ന് വന്‍തോതില്‍ നിക്ഷേപം പുറത്തേക്കൊഴുകി. അതോടൊപ്പം രാജ്യത്തെ പണപ്പെരുപ്പ വര്‍ധന രൂപയില്‍ അധിക സമ്മര്‍ദമുണ്ടാക്കുകയും ചെയ്തു.