റെക്കോര്‍ഡ് തകര്‍ച്ചയില്‍ രൂപ

രാജ്യത്തെ വിപണി ഉയര്‍ന്ന മൂല്യത്തില്‍ തുടരുന്നതും ഉത്തേജന നടപടികളെ തുടര്‍ന്നുള്ള കുതിപ്പില്‍ ചൈനയിലേക്ക് വിദേശ നിക്ഷേപം ഒഴുകുന്നതും തിരിച്ചടിയായി.

author-image
Athira Kalarikkal
New Update
Rupees

Representational Image

 

ന്യൂഡല്‍ഹി : ഡോളറിനെതിരെ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലവാരമായ 84.09 ലെത്തി. അതായത് ഒരു ഡോളര്‍ ലഭിക്കാന്‍ 84.09 രൂപ നല്‍കണം. യു.എസ് തിരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച ആശങ്കയും വിദേശ നിക്ഷേപകരുടെ പിന്മാറ്റവും രൂപയുടെ മൂല്യത്തില്‍ പ്രതിഫലിച്ചതാണ് ഇതിന് കാരണം. 

റിസര്‍വ് ബാങ്കിന്റെ യഥാസമയമുള്ള ഇടപെടല്‍ കൂടുതല്‍ മൂല്യ തകര്‍ച്ചയില്‍ നിന്ന് രൂപക്ക് താങ്ങായി. രണ്ടാഴ്ചക്കിടെ മിക്കവാറും ദിവസങ്ങളില്‍ വിപണിയില്‍ ഡോളര്‍ വിറ്റഴിച്ചു. മറ്റ് ഏഷ്യന്‍ കറന്‍സികളില്‍നിന്ന് വ്യത്യസ്തമായി രൂപയുടെ മൂല്യത്തില്‍ ഒരു മാസത്തിനിടെ ഉണ്ടായ ചാഞ്ചാട്ടം ഒരു ശതമാനത്തില്‍ താഴെയാണ്.

ട്രംപ് അധികാരത്തിലെത്തിയാല്‍ ഡോളര്‍ സൂചിക കുതിക്കാനിടയാകും. അതോടെ യുഎസ് ട്രഷറി ആദായത്തില്‍ വര്‍ധനവുണ്ടാകുകയും ഏഷ്യന്‍ കറന്‍സികള്‍ ദുര്‍ബലമാകുകയും ചെയ്യും.

രാജ്യത്തെ വിപണി ഉയര്‍ന്ന മൂല്യത്തില്‍ തുടരുന്നതും ഉത്തേജന നടപടികളെ തുടര്‍ന്നുള്ള കുതിപ്പില്‍ ചൈനയിലേക്ക് വിദേശ നിക്ഷേപം ഒഴുകുന്നതും തിരിച്ചടിയായി. വിദേശ നിക്ഷേപകര്‍ ഒക്ടോബറില്‍ മാത്രം 85,000 കോടി രൂപയുടെ ഓഹരികളാണ് വിറ്റൊഴിഞ്ഞത്.

 

rupees Business News