മുംബൈ: പ്രമുഖ ഇലട്രോണിക്‌സ് കമ്പനിയായ ആര്‍ആര്‍പി ഇലട്രോണിക്‌സ് സെമികണ്ടക്ടര്‍ നിര്‍മ്മാണ മേഖലയിലേക്ക് ചുവടുവയ്ക്കാന്‍ ഒരുങ്ങുന്നു. ആര്‍ആര്‍പി യൂറോപ്യന്‍ കണ്‍സോര്‍ഷ്യവുമായി സഹകരിച്ച് മഹാരാഷ്ട്രയില്‍ സ്ഥാപിക്കുന്ന പുതിയ സെമികണ്ടക്ടര്‍ നിര്‍മാണ പ്ലാന്റിന്റെ ശിലാസ്ഥാപനം ചൊവ്വാഴ്ച മുന്‍ അറ്റോമിക് എനര്‍ജി കമ്മീഷന്‍ ചെയര്‍മാന്‍ ഡോ. അനില്‍ കാകോദ്കര്‍ നിര്‍വഹിച്ചു. 5000 കോടി മുതല്‍മുടക്കില്‍ നിര്‍മ്മിക്കുന്ന 25,000 ചതുരശ്ര അടിയിലെ പുതിയ സ്ഥാപനത്തില്‍ ഒഎസ്എടി അധിഷ്ഠിത സെമികണ്ടക്ടറുകളായിരിക്കും നിര്‍മ്മിക്കുക. അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ ഓട്ടോമൊബൈല്‍, പവര്‍, ഇലട്രോണിക്‌സ് അധിഷ്ഠിത റിസര്‍ച്ച് ആന്റ് ഡവലപ് മെന്റ് സെന്റ്ററും, ഓട്ടോമൊബൈല്‍ അധിഷ്ഠിത സെമികണ്ടക്ടര്‍ ആപ്ലിക്കേഷനുകളും വ്യവസായമേഖലക്ക് സഹായകമാകുന്ന ആധുനിക പവ്വര്‍ ആപ്ലിക്കേഷനുകളും വിദേശ കമ്പനികളുമായി സഹകരിച്ച് നിര്‍മ്മിക്കും.