സ്വര്‍ണ വായ്പയില്‍ 500 കോടി രൂപ നിക്ഷേപിക്കാന്‍ റിച്ച് ഫീല്‍ഡ് സര്‍വീസസ്

ആദ്യഘട്ടത്തില്‍ കമ്പനി നൂറോളം ബ്രാഞ്ചുകള്‍ ആരംഭിക്കാനാണ് പദ്ധതിയിടുന്നത്. കേരളം, തമിഴ്‌നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലാണ് ശാഖകള്‍ പ്രവര്‍ത്തിക്കുക.

author-image
anumol ps
New Update
klm

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

 


കൊച്ചി: കെ.എല്‍.എം. ഗ്രൂപ്പിന്റെ സഹോദര സ്ഥാപനമായ റിച്ച് ഫീല്‍ഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് സ്വര്‍ണ വായ്പാരംഗത്ത് 500 കോടി രൂപ  നിക്ഷേപിക്കാന്‍ ഒരുങ്ങുന്നു. ആദ്യഘട്ടത്തില്‍ കമ്പനി നൂറോളം ബ്രാഞ്ചുകള്‍ ആരംഭിക്കാനാണ് പദ്ധതിയിടുന്നത്. കേരളം, തമിഴ്‌നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലാണ് ശാഖകള്‍ പ്രവര്‍ത്തിക്കുക.

മൈക്രോ ഫിനാന്‍സ് ഉള്‍പ്പെടെയുള്ള എല്ലാവിധ ബാങ്കിങ് സൗകര്യങ്ങളും ശാഖകളില്‍ ലഭ്യമാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ബിസിനസിലും ലാഭത്തിലും വര്‍ധന കൈവരിച്ചതിനാല്‍ ഓഹരി ഉടമകള്‍ക്ക് എട്ട് ശതമാനം ലാഭവിഹിതം വിതരണം ചെയ്തിട്ടുണ്ടെന്ന് കമ്പനി അറിയിച്ചു. സാധാരണ ജനങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് സ്വര്‍ണ വായ്പയില്‍ കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് മാനേജിങ് ഡയറക്ടര്‍ വി.സി. ജോര്‍ജ്കുട്ടി പറഞ്ഞു.

gold loan richfield services