പോപ്പുലര്‍ വെഹിക്കിള്‍സിന്റെ വരുമാനം 4,274.7 കോടി രൂപ

മുന്‍ വര്‍ഷത്തേക്കാള്‍ 19.4 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

author-image
anumol ps
New Update
popular vehicles

പ്രതീകാത്മക ചിത്രം

Listen to this article
00:00 / 00:00

 

 

കൊച്ചി: പോപ്പുലര്‍ വെഹിക്കിള്‍സ് ആന്‍ഡ് സര്‍വീസസിന്റെ വരുമാനം 4,274.7 കോടി രൂപയായി. ഡിസംബറില് അവസാനിച്ച ഒമ്പത് മാസക്കാലയാളവിലെ വരുമാനമാണിത്. മുന്‍ വര്‍ഷത്തേക്കാള്‍ 19.4 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അറ്റാദായം 12.5 ശതമാനം ഉയര്‍ന്ന് 56 കോടി രൂപയായി. മുന്‍വര്‍ഷം ഇത് 49.7 കോടി രൂപയായിരുന്നു.നികുതിക്ക് മുന്‍പുള്ള ലാഭം 216.7 കോടി രൂപയിലെത്തി. 23 ശതമാനമാണ് വര്‍ധനവ്. അവലോകന കാലയളവില്‍ വരുമാനം 16.9 ശതമാനം ഉയര്‍ന്ന് 1,426.5 കോടി രൂപയായി.

 

revenue popular vehicle services