കല്യാൺ ജ്വല്ലേഴ്സിന് 37% വരുമാന വളർച്ച

ഇന്ത്യയിലെ ബിസിനസിൽ നിന്നുള്ള വരുമാനം 39 ശതമാനവും സ്വന്തം സ്റ്റോറുകളിൽ (സെയിം-സ്റ്റോർ-സെയിൽസ്) നിന്നുള്ള വരുമാനം 23 ശതമാനവും വർധിച്ചുവെന്ന് സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് സമർപ്പിച്ച റിപ്പോർട്ടിൽ കമ്പനി വ്യക്തമാക്കി.

author-image
anumol ps
New Update
kalyan jewellers

 


കൊച്ചി: 2024-25 നടപ്പു സാമ്പത്തിക വർഷത്തിലെ ജൂലൈ-സെപ്തംബർ പാദത്തിൽ കല്യാൺ ജ്വല്ലേഴ്സിന്റെ വരുമാന വളർച്ചയിൽ വർധന. 37 ശതമാനം സംയോജിത വരുമാന വളർച്ച കമ്പനി സ്വന്തമാക്കി. കേരളം ആസ്ഥാനമായാണ് കല്യാൺ ജ്വല്ലേഴ്സ് പ്രവർത്തിക്കുന്നത്.  ഇന്ത്യയിലെ ബിസിനസിൽ നിന്നുള്ള വരുമാനം 39 ശതമാനവും സ്വന്തം സ്റ്റോറുകളിൽ (സെയിം-സ്റ്റോർ-സെയിൽസ്) നിന്നുള്ള വരുമാനം 23 ശതമാനവും വർധിച്ചുവെന്ന് സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് സമർപ്പിച്ച റിപ്പോർട്ടിൽ കമ്പനി വ്യക്തമാക്കി. ജൂലൈയിലെ ബജറ്റിൽ കേന്ദ്രസർക്കാർ സ്വർണത്തിന്റെ ഇറക്കുമതിത്തീരുവ വെട്ടിക്കുറച്ചതും തുടർന്നുണ്ടായ വിലക്കുറവും നേട്ടമായെന്ന് കമ്പനി ചൂണ്ടിക്കാട്ടി. ജൂലൈ അവസാനവാരം മുതൽ ഓഗസ്റ്റ് വരെ ഉപഭോക്താക്കളുടെ എണ്ണത്തിൽ മികച്ച വർധനയാണുണ്ടായത്.

മിഡിൽ ഈസ്റ്റ് മേഖലയിൽ നിന്നുള്ള വരുമാനം 24 ശതമാനം ഉയർന്നു. കഴിഞ്ഞപാദത്തിൽ ഫ്രാഞ്ചൈസി-ഓൺഡ്-കമ്പനി-ഓപ്പറേറ്റഡ് (ഫോകോ) വിഭാഗത്തിൽ 15 പുതിയ ഷോറൂമുകളാണ് തുറന്നത്. മിഡിൽ ഈസ്റ്റിൽ ഫോകോ ഷോറൂമുകളുടെ എണ്ണം 4 ആയി ഉയർത്തി. കല്യാൺ ജ്വല്ലേഴ്സിന്റെ മൊത്തം വരുമാനത്തിൽ 13 ശതമാനമാണ് മിഡിൽ ഈസ്റ്റ് ഷോറൂമുകളുടെ പങ്ക്. കമ്പനിയുടെ ‍ഡിജിറ്റൽ ജ്വല്ലറി പ്ലാറ്റ്ഫോമായ കാൻഡിയർ, കഴിഞ്ഞപാദത്തിൽ 30 ശതമാനം വരുമാന വളർച്ച നേടി. കാൻഡിയറിന്റെ 12 പുതിയ ഷോറൂമുകളും തുറന്നു. 

നടപ്പുവർഷം 130ലേറെ പുതിയ ഷോറൂമുകൾ തുറക്കുകയാണ് ലക്ഷ്യം. 51 ഷോറൂമുകൾ ഇതിനകം തുറന്നു. 

kalyan jewellers revenue growth