യുഎസ്എ : റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസിനെ അമേരിക്കയിലെ 'ഗ്ലോബല്‍ ഫിനാന്‍സ്' മാഗസിന്‍ ആഗോളതലത്തിലെ മികച്ച സെന്‍ട്രല്‍ ബാങ്കറായി തെരഞ്ഞെടുത്തു. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ദാസ് ഈ നേട്ടം കൈവരിക്കുന്നത്. 'എ+ ' റേറ്റിംഗ് ലഭിച്ച മൂന്ന് സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍മാരുടെ പട്ടികയിലാണ് ദാസ് ഉള്ളത്. ശക്തികാന്ത ദാസിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. ആര്‍ബിഐയിലെ ശക്തികാന്ത ദാസിന്റെ നേതൃത്വത്തിനും സാമ്പത്തിക വളര്‍ച്ചയും സുസ്ഥിരതയും ഉറപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനത്തിനുള്ള അംഗീകാരമാണിതെന്ന് മോദി പറഞ്ഞു. ഡെന്‍മാര്‍ക്കിന്റെ ക്രിസ്റ്റ്യന്‍ കെറ്റില്‍ തോംസെന്‍, സ്വിറ്റ്‌സര്‍ലന്‍ഡിന്റെ തോമസ് ജോര്‍ദാന്‍ എന്നിവരാണ് ശക്തികാന്ത ദാസിനൊപ്പം 'എ+ ' റാങ്ക് ഉള്ളവരുടെ പട്ടിയിലുള്ളത്. ബ്രസീലിലെ റോബര്‍ട്ടോ കാംപോസ് നെറ്റോ, ചിലിയിലെ റൊസന്ന കുമാര്‍ കോസ്റ്റ, മാരിഷ് കുമാര്‍. സീഗോലം, മൊറോക്കോയുടെ അബ്ദല്ലത്തീഫ് ജൗഹ്രി, ദക്ഷിണാഫ്രിക്കയുടെ ലെസെറ്റ്ജ ക്ഗന്യാഗോ, ശ്രീലങ്കയുടെ നന്ദലാല്‍ വീരസിംഗ, വിയറ്റ്നാമിന്റെ എന്‍ഗുയെന്‍ തി ഹോങ് എന്നിവര്‍ ''എ'' റേറ്റിംഗ് നേടി.