മുംബൈ: റഷ്യന്‍ എണ്ണക്കമ്പനിയായ റോസ്‌നെഫ്റ്റിയില്‍ നിന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് എണ്ണവാങ്ങാന്‍ ഒരുങ്ങുന്നു. ഇതുമായി ബന്ധപ്പെട്ട് ഇരുകമ്പനികളും തമ്മില്‍ കരാറിലേര്‍പ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഒരു വര്‍ഷത്തേക്ക് മാസം 30 ലക്ഷം ബാരല്‍ ക്രൂഡ് വീതം വാങ്ങാനാണ് ധാരണ.
എണ്ണയുത്പാദക രാജ്യങ്ങളുടെ ഉത്പാദനം കുറയ്ക്കാനുള്ള തീരുമാനം നീട്ടിക്കൊണ്ട് പോകാനാണ് സാധ്യത. ഈ സാഹചര്യത്തില്‍ അന്താരാഷ്ട്ര വിലയിലും കുറഞ്ഞ നിരക്കില്‍ റിലയന്‍സിന് എണ്ണ ലഭിക്കാന്‍ ഈ കരാറിലൂടെ സാധിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മിഡില്‍ ഈസ്റ്റ് ദുബായ് ബെഞ്ച് മാര്‍ക്ക് വിലയേക്കാള്‍ വീപ്പയ്ക്ക് മൂന്ന് ഡോളര്‍ വരെ കുറഞ്ഞ നിരക്കിലാകും എണ്ണ ലഭിക്കുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്.