ഇറ്റാലിയന്‍ ബ്രാന്‍ഡിനെ ഏറ്റെടുക്കാനൊരുങ്ങി റിലയന്‍സ്

ഡല്‍ഹി, മുംബൈ, ലഖ്‌നൗ, പൂനെ അടക്കം ആറ് പ്രധാന നഗരങ്ങളില്‍ ബ്രാന്‍ഡ് സ്റ്റോറുകള്‍ ആരംഭിക്കാനും നിലവില്‍ പദ്ധതിയുണ്ട്.

author-image
anumol ps
New Update
reliance

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

 

 

ന്യൂഡല്‍ഹി: പ്രമുഖ ഇറ്റാലിയന്‍ കോസ്‌മെറ്റിക്‌സ് ബ്രാന്‍ഡായ കിക്കോ മിലാനോയെ ഏറ്റെടുക്കാനൊരുങ്ങി റിലയന്‍സ് റീടെയില്‍. 100 കോടി രൂപയുടെ ഏറ്റെടുക്കലിനാണ് കമ്പനി ഒരുങ്ങുന്നത്. 1,200ല്‍ അധികം ബ്യൂട്ടി & സ്‌കിന്‍ കെയര്‍ ഉല്പന്നങ്ങളാണ് കമ്പനി നിര്‍മിക്കുന്നത്. ഡല്‍ഹി, മുംബൈ, ലഖ്‌നൗ, പൂനെ അടക്കം ആറ് പ്രധാന നഗരങ്ങളില്‍ ബ്രാന്‍ഡ് സ്റ്റോറുകള്‍ ആരംഭിക്കാനും നിലവില്‍ പദ്ധതിയുണ്ട്. ഈ ഏറ്റെടുക്കലോടെ ഇന്ത്യന്‍ സൗന്ദര്യ വിപണിയില്‍ റിലയന്‍സ് റീടെയിലിന് ഒരു പടി കൂടി കടന്ന് കരുത്ത് നേടാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍. 

RELIANCE kiko milano