ന്യൂഡല്‍ഹി : തുടര്‍ച്ചയായ മൂന്നാം പാദത്തിലും മൊബൈല്‍ ഡാറ്റാ ട്രാഫിക്കില്‍ ലോകത്തിലെ തന്നെ ഒന്നാമനായി റിലയന്‍സ് ജിയോ. ജിയോ, ചൈന മൊബൈല്‍, എയര്‍ടെല്‍, ചൈന യൂണികോം, വോഡഫോണ്‍ ഐഡിയ തുടങ്ങിയ ഓപ്പറേറ്റര്‍മാരുടെ മൊബൈല്‍ ഡാറ്റാ ട്രാഫിക്കിനെ താരതമ്യം ചെയ്യുന്ന ഒരു ചാര്‍ട്ട് കണ്‍സള്‍ട്ടിംഗ് ആന്‍ഡ് റിസര്‍ച്ച് കമ്പനിയായ ടെഫിഷ്യന്റ് എക്സില്‍ പങ്കുവെച്ചിട്ടുണ്ട്.
ഗ്രാഫ് പ്രകാരം ചൈന മൊബൈല്‍ ആണ് ജിയോയ്ക്ക് തൊട്ടുപിന്നില്‍. പിന്നാലെ ചൈന ടെലികോം, എയര്‍ടെല്‍, ചൈന യുണികോം, വോഡഫോണ്‍ ഐഡി എന്നിവരും യഥാക്രമം ഇടം പിടിച്ചിട്ടുണ്ട്.
ചൈന മൊബൈല്‍ വെറും 2% മാത്രമാണ് വളര്‍ച്ച രേഖപ്പെടുത്തിയത്. എന്നാല്‍ ജിയോ, ചൈന ടെലികോം എന്നിവര്‍ 24% ഉം എയര്‍ടെല്‍ 23% ഉം വളര്‍ച്ച രേഖപ്പെടുത്തിയെന്നും ടെഫിഷ്യന്റ് എക്സില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു. ലോഞ്ച് ചെയ്ത് രണ്ട് വര്‍ഷത്തിനുള്ളില്‍ ജിയോ 5ജിയില്‍ 148 ദശലക്ഷം വരിക്കാരില്‍ എത്തിയതായും ചൈനയ്ക്ക് പുറത്തുള്ള ഏറ്റവും വലിയ 5ജി ഓപ്പറേറ്ററായി തുടരുകയാണെന്നും ടെഫിഷ്യന്റ് പറയുന്നു.