മധ്യപ്രദേശില്‍ അദാനി ഗ്രൂപ്പിന്റെ വൈദ്യുത പദ്ധതിയ്ക്കായി അദാനിയുമായ് കൈകോര്‍ക്കുന്നു. ഇരു വ്യവസായ പ്രമുഖരും ഏര്‍പ്പെട്ട കരാര്‍ പ്രകാരം അദാനി പവര്‍ ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള അനുബന്ധ കമ്പനിയായ മഹാന്‍ എനെര്‍ജന്‍ ലിമിറ്റഡിന്റെ(എംഇഎല്‍) അഞ്ച് കോടി മതിക്കുന്ന 26 ശതമാനം ഓഹരികളാണ് റിലയന്‍സ് ഗ്രൂപ്പ് ഏറ്റെടുക്കുന്നത്.
മാര്‍ച്ച് 27 ഒപ്പുവെച്ച കരാറിലാണ് ഓഹരികള്‍ ഏറ്റെടുക്കാന്‍ തീരുമാനമായത്. കരാര്‍ പ്രകാരം മധ്യപ്രദേശിലെ പ്ലാന്റില്‍ ഉത്പാദിപ്പിക്കുന്ന വൈദ്യുതിയില്‍ 500 മെഗാവാട്ട് റിലയന്‍സിന് നല്‍കും. 2020-21, 2021-22, 2022-23 സാമ്പത്തിക വര്‍ഷങ്ങളിലെ എംഇഎല്ലിന്റെ വിറ്റുവരവ് യഥാക്രമം 692.03 കോടി, 1,393.59 കോടി, 2,730.68 കോടി എന്നിങ്ങനെയാണ്.
എല്ലാ നിബന്ധനകളും പാലിക്കുകയും ആവശ്യമായ അനുമതികള്‍ നേടുകയും ചെയ്താല്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ നിക്ഷേപം പൂര്‍ത്തിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എണ്ണ, വാതകം, റീട്ടെയില്‍, ടെലികോം മേഖലകള്‍ കേന്ദ്രീകരിച്ചാണ് മുകേഷ് അംബാനിയുടെ പ്രവര്‍ത്തനം. എന്നാല്‍ തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍, കല്‍ക്കരി, ഖനനം എന്നവയിലാണ് അദാനിയുടെ പ്രവര്‍ത്തനം.
സംശുദ്ധ ഊര്‍ജ്ജ മേഖലയില്‍ വന്‍തുകയുടെ നിക്ഷേപങ്ങളാണ് ലോകത്തിലെ ശതകോടീശ്വരന്മാരായ ഇരുവരും നടത്തി വരുന്നത്. 2030 ഓടെ ലോകത്തിലെ ഏറ്റവും വലിയ പുനരുപയോഗ ഊര്‍ജ വ്യാപാരത്തിനാണ് അദാനി ലഷ്യമിടുന്നത്. മധ്യപ്രദേശിലെ മഹാന്‍ തെര്‍മല്‍ പവര്‍ പ്ലാന്റിന്റെ 600 മെഗാവാട്ട് ശേഷിയുടെ ഒരു യൂണിറ്റിനെ നിയമങ്ങള്‍ക്കനുസൃതമായി ക്യാപ്റ്റീവ് യൂണിറ്റായി നിയോഗിക്കുമെന്നാണ് അദാനി ഗ്രൂപ്പ് വ്യക്തമാക്കിയത്.