മൊബൈല്‍ സേവനം ആഫ്രിക്കയിലേക്കും വിപുലീകരിക്കാന്‍ ഒരുങ്ങി റിലയന്‍സ്

ഘാനയിലെ മറ്റ് ടെലികോം ഓപ്പറേറ്റര്‍മാര്‍ക്കും ഇന്റര്‍നെറ്റ് സേവന ദാതാക്കള്‍ക്കും ഈ കമ്പനി പുതിയ 5ജി സാങ്കേതികവിദ്യ നല്‍കും.

author-image
anumol ps
Updated On
New Update
reliance

മുകേഷ് അംബാനി

Listen to this article
0.75x 1x 1.5x
00:00 / 00:00

 


മുംബൈ: ആഫ്രിക്കയിലെ മൊബൈല്‍ ബ്രോഡ്ബാന്‍ഡ് വിപണിയിലേക്ക് പ്രവേശിക്കാന്‍ ഒരുങ്ങി റിലയന്‍സ് ഇന്‍ഡസ്ട്രീസ്. ഇതിന്റെ ഭാഗമായി റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ നിയന്ത്രണത്തിലുള്ള റാഡിസിസ് കോര്‍പ്പറേഷന്‍, ഘാനയിലെ നെക്സ്റ്റ്-ജെന്‍ ഇന്‍ഫ്രാകോ (എന്‍ജിഐസി ) എന്ന കമ്പനിക്ക് നെറ്റ്വര്‍ക്ക് അടിസ്ഥാന സൗകര്യം, ആപ്ലിക്കേഷനുകള്‍, സ്മാര്‍ട്ട് ഫോണുകള്‍ എന്നിവ നല്‍കുമെന്ന് എന്‍ജിഐസി  എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഹര്‍കിരത് സിംഗ് പറഞ്ഞു. ആഫ്രിക്കയില്‍ മിതമായ നിരക്കില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നല്‍കാന്‍ ഈ പങ്കാളിത്തം സഹായിക്കും.ഘാനയിലെ മറ്റ് ടെലികോം ഓപ്പറേറ്റര്‍മാര്‍ക്കും ഇന്റര്‍നെറ്റ് സേവന ദാതാക്കള്‍ക്കും ഈ കമ്പനി പുതിയ 5ജി സാങ്കേതികവിദ്യ നല്‍കും. ആഫ്രിക്ക പോലുള്ള വികസ്വര രാജ്യങ്ങള്‍ക്ക് കുറഞ്ഞ വിലയ്ക്ക് ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.  15 വര്‍ഷത്തേക്ക്  എന്‍ജിഐസിക്ക് ലഭിച്ച ലൈസന്‍സ് സാധുതയുള്ളതാണെങ്കിലും, ഒരു ദശാബ്ദത്തേക്ക് ഘാനയില്‍ 5ജി സേവനങ്ങള്‍ നല്‍കാനുള്ള പ്രത്യേക അവകാശം എന്‍ജിഐസിക്ക് ഉണ്ട്.  

ഏകദേശം 33 ദശലക്ഷം ജനസംഖ്യയുള്ള ആഫ്രിക്കയിലെ ഒരു രാജ്യമാണ് ഘാന. നിലവില്‍ എംടിഎന്‍ ഘാന, വോഡഫോണ്‍ ഘാന, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എയര്‍ടെല്‍ ടിഗോ എന്നീ മൂന്ന് പ്രധാന മൊബൈല്‍ നെറ്റ്വര്‍ക്ക് കമ്പനികളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. 

ജിയോ എന്ന കമ്പനി അവതരിപ്പിക്കുകയും കുറഞ്ഞ ചെലവില്‍ ഇന്റര്‍നെറ്റും സൗജന്യ കോള്‍ സൗകര്യവും നല്‍കി ഇന്ത്യയിലെ മൊബൈല്‍ വിപണിയെ ആകെ മാറ്റിമറിച്ചവരാണ്  റിലയന്‍സ് .  ആഫ്രിക്കയിലും ഇത് ആവര്‍ത്തിക്കാനാണ് റിലയന്‍സിന്റെ പദ്ധതി.  ആഫ്രിക്കയില്‍ അതിവേഗം സ്വാധീനം വര്‍ധിപ്പിക്കുന്ന ചൈനയ്ക്ക് വെല്ലുവിളി സൃഷ്ടിക്കുക കൂടിയാണ് റിലയന്‍സ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

RELIANCE