ന്യൂഡല്‍ഹി: 'ടൈം ടു ട്രാവല്‍ സെയില്‍' ആരംഭിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. കാബിന്‍ ബാഗേജുമായി മാത്രം യാത്ര ചെയ്യുന്നവര്‍ക്ക് എക്‌സ്പ്രസ് ലൈറ്റ് ടിക്കറ്റുകള്‍ 1,177 രൂപ മുതലുള്ള നിരക്കില്‍ ലഭിക്കും. 10 കിലോ വരെ ഭാരമുള്ള കാബിന്‍ ബാഗേജാണ് എക്‌സ്പ്രസ് ലൈറ്റ് യാത്രക്കാര്‍ക്ക് കൈയില്‍ കരുതാവുന്നത്. ട്രാവല്‍ ഏജന്റുമാര്‍ക്ക് 1,198 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്.
ജൂണ്‍ മൂന്നുവരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്കാണ് ഇളവ് ലഭിക്കുക. സെപ്റ്റംബര്‍ 30 വരെയുള്ള യാത്രകള്‍ക്കായാണ് ഇത്. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ വെബ്സൈറ്റിലും മൊബൈല്‍ ആപ്പിലും ഓഫര്‍ ലഭ്യമാണ്. ഭക്ഷണത്തിനടക്കം നിരവധി ഓഫറുകളും കമ്പനി ഒരുക്കിയിട്ടുണ്ട്.