കെൽട്രോണിന് റെക്കോർഡ് വിറ്റുവരവ്

1000 കോടി മറികടക്കുകയാണ് കെൽട്രോണിന്റെ ലക്ഷ്യം. 

author-image
anumol ps
New Update
keltron

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

 


തിരുവനന്തപുരം: കെൽട്രോണിൽ റെക്കോർഡ് വിറ്റുവരവ്. ഈ വർഷത്തെ വിറ്റുവരവ് 643 കോടി രൂപയാണ്. 2021-22 സാമ്പത്തിക വർഷത്തിൽ ഇത് 520 കോടി രൂപയായിരുന്നു. 1000 കോടി മറികടക്കുകയാണ് കെൽട്രോണിന്റെ ലക്ഷ്യം. 

ഇന്ത്യൻ നാവിക സേന, എൻ പി ഒ എൽ എന്നിവയ്ക്ക് ഡിഫൻസ് ഇലക്ട്രോണിക്സ് ഉൽപന്നങ്ങൾ നൽകിയതിൽ നിന്നും മൊത്ത വിറ്റുവരവിൽ 100 കോടിയോളം രൂപ ലഭിച്ചിരുന്നു. ഐ.ടി. അനുബന്ധ ബിസിനസ്-സേവന മേഖലകളിൽനിന്നും 249 കോടി രൂപയും സ്മാർട്ട് ക്ലാസ് റൂം സ്ഥാപിക്കുന്ന പദ്ധതിയിലൂടെ 143 കോടി രൂപയും ലഭിച്ചു. 

ഇതോടൊപ്പം കൺട്രോൾ ആൻഡ് ഇൻസ്ട്രുമെന്റേഷൻ, ട്രാഫിക് എൻഫോഴ്‌സ്‌മെന്റ്, ന്യൂക്ലിയർ പവർ പ്ലാന്റുകൾക്കുള്ള പവർ ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങൾ, സ്മാർട്ട് സിറ്റി പദ്ധതികൾ, ഐ.എസ്.ആർ.ഒ.യ്ക്ക് ഇലക്‌ട്രോണിക്‌സ് സംവിധാനങ്ങൾ തുടങ്ങിയ മേഖലകളിലെ പ്രവർത്തനങ്ങളും വരുമാനം കൂട്ടാൻ സഹായകമായി.

സബ്‌സിഡിയറി കമ്പനികളായ കണ്ണൂരിലെ കെ.സി.സി.എൽ. (104 കോടി രൂപ), മലപ്പുറത്തെ കെ.ഇ.സി.എൽ. (30 കോടി രൂപ) എന്നിവ ഉൾപ്പെടെ കെൽട്രോൺ ഗ്രൂപ്പ് കമ്പനികൾ 777 കോടി രൂപയുടെ വിറ്റു വരവും 59 കോടിയുടെ പ്രവർത്തന ലാഭവുമുണ്ടാക്കി. മുൻ സാമ്പത്തിക വർഷത്തെ 582 കോടിയിൽ നിന്ന് 33 ശതമാനം വർധനവാണ് കെൽട്രോൺ ഗ്രൂപ്പ് ഇക്കൊല്ലം നേടിയത്.

2026-ൽ 1,000 കോടിയുടെയും 2030-ൽ 2,000 കോടിയുടെയും വിറ്റുവരവിനുള്ള പദ്ധതികളാണ് കമ്പനി നടപ്പാക്കാൻ ഒരുങ്ങുന്നത്. സ്മാർട്ട് ക്ലാസ് റൂമുകൾക്ക് തമിഴ്‌നാട് സർക്കാരിെന്റയും ഡിഫൻസ്, ഐ.ടി., ട്രാഫിക് എൻഫോഴ്‌സ്‌മെന്റ് മേഖലകളുടെയും ഓർഡർ കിട്ടുന്നതോടെ 2024-25 സാമ്പത്തികവർഷംതന്നെ 1,000 കോടി എന്ന നേട്ടം കൈവരിക്കാൻ കമ്പനിക്ക് സാധിക്കും. 



keltron turnover