രാജ്യത്തെ ബാങ്കുകള്‍ക്ക് സൈബര്‍ ആക്രമണ മുന്നറിയിപ്പുമായി ആര്‍ബിഐ

നേരത്തെ നിരവധി സൈബര്‍ ആക്രമണങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ലുല്‍സ്സെക് എന്ന സംഘം ഇന്ത്യന്‍ ബാങ്കുകളെ ലക്ഷ്യമിട്ടതായും മുന്നറിയിപ്പുണ്ട്. 

author-image
anumol ps
New Update
rbi

പ്രതീകാത്മക ചിത്രം 

Listen to this article
0.75x 1x 1.5x
00:00 / 00:00

 

 

ന്യൂഡല്‍ഹി: രാജ്യത്തെ ബാങ്കുകള്‍ക്ക് സൈബര്‍ ആക്രമണ മുന്നറിയിപ്പുമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. സൈബര്‍ ആക്രമണം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് ബാങ്കുകള്‍ക്ക് ആര്‍ബിഐ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇന്റലിജന്‍സ് റിപ്പോര്ട്ടുകളുടെ അടിസ്ഥാനത്തിലാണ് നിര്‍ദ്ദേശം. ജൂണ്‍ 24ാം തീയതിയായിരുന്നു ബാങ്കുകള്‍ക്ക് ആര്‍ബിഐ മുന്നറിയിപ്പ് നല്‍കിയത്. 

നേരത്തെ നിരവധി സൈബര്‍ ആക്രമണങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ലുല്‍സ്സെക് എന്ന സംഘം ഇന്ത്യന്‍ ബാങ്കുകളെ ലക്ഷ്യമിട്ടതായും മുന്നറിയിപ്പുണ്ട്. 

നെറ്റ്‌വര്‍ക്ക് ആക്ടിവിറ്റികളും സെര്‍വറുകളും, സ്വിഫ്റ്റ്, കാര്‍ഡ് നെറ്റ്‌വര്‍ക്ക്, ആര്‍.ടി.ജി.എസ്, എന്‍.ഇ.എഫ്.ടി, യു.പി.ഐ, റിയല്‍ ടൈം പേയ്‌മെന്റ് സിസ്റ്റം എന്നിവയിലെല്ലാം ശക്തമായ നിരീക്ഷണം തുടരണമെന്നാണ് ആര്‍.ബി.ഐ ബാങ്കുകള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.

കഴിഞ്ഞ 20 വര്‍ഷത്തിനിടെ 20,000ത്തോളം സൈബര്‍ ആക്രമണങ്ങളാണ് രാജ്യത്ത് ധനകാര്യമേഖലയില്‍ ഉണ്ടായത്. ഇത് മൂലം 20 ബില്യണ്‍ ഡോളര്‍ നഷ്ടമായിട്ടുണ്ടെന്നും ആര്‍.ബി.ഐ ഫിനാന്‍ഷ്യല്‍ സ്റ്റബിലിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതില്‍ 25 ശതമാനം ആക്രമണങ്ങളും ഇമെയില്‍ ലിങ്കിലും വെബ്‌സൈറ്റിലും ക്ലിക്ക് ചെയ്യുക വഴി ഉണ്ടായതാണെന്നും ആര്‍.ബി.ഐ പറയുന്നു.

 

 

 

RBI cyber attack