മാറ്റമില്ലാതെ പലിശനിരക്കുകൾ; നിലവിലെ സ്ഥിതി 2 മാസം കൂടി

പലിശനിരക്ക് കുറയ്ക്കുന്നത് സംബന്ധിച്ച വ്യക്തമായ സൂചന ഇത്തവണയും ആർബിഐ നൽകിയില്ല. പലിശയിൽ വരുത്തുന്ന വ്യത്യാസത്തിലൂടെ വിലക്കയറ്റം 4 ശതമാനത്തിൽ എത്തിക്കുകയാണ് ആർബിഐയുടെ ലക്ഷ്യം.

author-image
Vishnupriya
New Update
rbi

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

ന്യൂഡൽഹി: തുടർച്ചയായി എട്ടാം തവണയും പലിശനിരക്കിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക്  . 2 മാസത്തേക്കു കൂടി ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശ നിലവിലെ നിരക്കുകളായി തന്നെ തുടരും. പലിശനിരക്ക് കുറയ്ക്കുന്നത് സംബന്ധിച്ച വ്യക്തമായ സൂചന ഇത്തവണയും ആർബിഐ നൽകിയില്ല. പലിശയിൽ വരുത്തുന്ന വ്യത്യാസത്തിലൂടെ വിലക്കയറ്റം 4 ശതമാനത്തിൽ എത്തിക്കുകയാണ് ആർബിഐയുടെ ലക്ഷ്യം.

പലിശനിരക്കുകൾ തീരുമാനിക്കുന്ന ആർബിഐ പണനയ സമിതിയുടെ (എംപിസി) അടുത്ത യോഗം ഓഗസ്റ്റ് 6 മുതൽ 8 വരെയാണ്. വിലക്കയറ്റത്തോത്  കുറയുന്നുണ്ടെങ്കിലും ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം ഉയർന്ന നിലയിൽ തുടരുന്നതിനാലാണ് പലിശനിരക്കുകളി മാറ്റം വരുത്താത്തതെന്ന് നിലനിർത്തിയതെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. വിപണിയിലെ പണലഭ്യത കുറച്ച് വിലക്കയറ്റത്തോത് (നാണ്യപ്പെരുപ്പം) വരുതിയാലാക്കാനാണ് ഉയർന്ന പലിശനിരക്ക് കൊണ്ട് വരേണ്ടത്.
നടപ്പുസാമ്പത്തിക വർഷത്തെ വളർച്ച നിരക്ക് 7 ശതമാനമായിരുന്നത് 7.2 ശതമാനമായി റിസർവ് ബാങ്ക് ഉയർത്തിയിട്ടുണ്ട് . വിലക്കയറ്റത്തോത് സംബന്ധിച്ച അനുമാനം നിലനിർത്തി, 4.5% ആണ്.

പലിശ നിരക്കുകൾ കുറയ്ക്കുന്ന കാര്യത്തിൽ യുഎസിലെ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവിനെ പിൻതുടരില്ലെന്ന് ആർബിഐ ഗവർണർ ആവർത്തിച്ചു. ഇന്ത്യയിലെ സാഹചര്യങ്ങൾ പരിഗണിച്ചായിരിക്കും ആർബിഐയുടെ തീരുമാനം. അതേസമയം, 6 പേരുള്ള പണനയ സമിതിയിൽ ഇത്തവണ 2 പേരാണ് പലിശ നിരക്ക് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടത്.

RBI intrest rate