ആഭ്യന്തര പണമിടപാടുകള്‍ നിരീക്ഷിക്കാന്‍ ബാങ്കുകളോട് ആവശ്യപ്പെട്ട് ആര്‍ബിഐ

എല്ലാ 'ക്യാഷ് പേ-ഔട്ട്' സേവനങ്ങളുടെയും അതായത്, ബാങ്ക് അക്കൗണ്ട് ഇല്ലാത്ത ഗുണഭോക്താക്കള്‍ക്ക് ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം കൈമാറുമ്പോള്‍ അവരുടെ പേരും വിലാസവും രേഖപ്പെടുത്താന്‍ ആര്‍ബിഐ ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

author-image
anumol ps
New Update
shakthikantha das

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണര്‍ ശക്തികാന്ത ദാസ്

Listen to this article
0.75x 1x 1.5x
00:00 / 00:00

 

 


ന്യൂഡല്‍ഹി: ആഭ്യന്തര പണമിടപാടുകള്‍ നിരീക്ഷിക്കാന്‍ ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. കള്ളപ്പണം വെളുപ്പിക്കല്‍, തട്ടിപ്പുകള്‍ എന്നിവ തടയാന്‍ ലക്ഷ്യമിട്ടാണ് ആര്‍ബിഐയുടെ പുതിയ നീക്കം. ഉപഭോക്താക്കളുടെ ആഭ്യന്തര ഫണ്ട് കൈമാറ്റങ്ങളുടെ വിശദാംശങ്ങള്‍ സൂക്ഷിക്കാനും ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

എല്ലാ 'ക്യാഷ് പേ-ഔട്ട്' സേവനങ്ങളുടെയും അതായത്, ബാങ്ക് അക്കൗണ്ട് ഇല്ലാത്ത ഗുണഭോക്താക്കള്‍ക്ക് ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം കൈമാറുമ്പോള്‍ അവരുടെ പേരും വിലാസവും രേഖപ്പെടുത്താന്‍ ആര്‍ബിഐ ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതുപോലെ, 'ക്യാഷ് പേ-ഇന്‍' സേവനങ്ങള്‍ക്കായി, ബാങ്കിന്റെ ഉപഭോക്താക്കളുടെ കെവൈസി( ഉപഭോക്താക്കളുടെ പൂര്‍ണ വിവരങ്ങള്‍) ശേഖരിച്ചതായി ഉറപ്പു വരുത്തണം. പണമടയ്ക്കുന്നയാള്‍ നടത്തുന്ന എല്ലാ ഇടപാടുകളും എഎഫ്എ (അഡീഷണല്‍ ഫാക്ടര്‍ ഓഫ് ഓതന്റിക്കേഷന്‍) വഴി സാധൂകരിക്കേണ്ടതുണ്ട്.

കള്ളപ്പണം വെളുപ്പിക്കാനും, വഞ്ചനാപരമായ ഇടപാടുകള്‍ നടത്താനും തട്ടിപ്പുകാര്‍ ഉപയോഗിക്കുന്ന ബാങ്ക് അക്കൗണ്ടുകളാണ് മ്യൂള്‍ അക്കൗണ്ട്  നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ മ്യൂള്‍ അക്കൗണ്ടുകള്‍ക്കെതിരെയുള്ള നടപടികള്‍ ശക്തമാക്കണമെന്നും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണര്‍ ശക്തികാന്ത ദാസ് ബാങ്കുകളോട് ആവശ്യപ്പെട്ടു. 

വഞ്ചനാപരമായ ഇടപാടുകള്‍ക്കായി ചില ബാങ്കുകളില്‍ ലക്ഷക്കണക്കിന് അക്കൗണ്ടുകള്‍ ഉണ്ടെന്നും ആര്‍ബിഐ ഗവര്‍ണര്‍  ചൂണ്ടിക്കാട്ടി.

 

reserve bank of india