യൂക്കോ ബാങ്കിന്റെ ലാഭം 603 കോടി രൂപ

ആകെ ബിസിനസ് 13.56 ശതമാനം ഉയർന്ന് 4,73,704 കോടി രൂപയിലെത്തി. നിഷ്‌ക്രിയ ആസ്തി 4.14 ശതമാനത്തിൽ നിന്ന് 3.18 ശതമാനമായി കുറഞ്ഞു.

author-image
anumol ps
New Update
uco bank

ന്യൂഡൽഹി: നടപ്പുസാമ്പത്തിക വർഷം രണ്ടാംപാദത്തിൽ യൂക്കോ ബാങ്ക് 603 കോടി രൂപയുടെ അറ്റാദായം നേടി. ബാങ്കിന്റെ പ്രവർത്തന ലാഭം 1,432 കോടി രൂപയായി. ആകെ ബിസിനസ് 13.56 ശതമാനം ഉയർന്ന് 4,73,704 കോടി രൂപയിലെത്തി. നിഷ്‌ക്രിയ ആസ്തി 4.14 ശതമാനത്തിൽ നിന്ന് 3.18 ശതമാനമായി കുറഞ്ഞു. അറ്റ പലിശ വരുമാനം, പലിശേതര വരുമാനം എന്നിവയിൽ ഉണ്ടായ വർധനയാണ് അറ്റാദായം ഉയരാൻ കാരണമെന്ന് ബാങ്കിന്റെ എം.ഡി.യും സി.ഇ.ഒ.യുമായ അഷ്വനി കുമാർ അറിയിച്ചു.

profit uco bank