റിലയൻസ് ഇൻഡസ്ട്രീസിന്റെ ലാഭം 19,101 കോടി രൂപ

മുൻ വർഷം ഇതേ കാലയളവിലെ 19,820 കോടിയെ അപേക്ഷിച്ച് 3.6 ശതമാനം ഇടിവ് രേഖപ്പെടുത്തി. എണ്ണ ശുദ്ധീകരണം-പെട്രോകെമിക്കൽ ബിസിനസുകളിലെ പ്രകടനം മോശമായതാണ് ലാഭം ഇടിയാൻ കാരണം.

author-image
anumol ps
New Update
reliance

മുംബൈ: മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് 2024-25 സാമ്പത്തിക വർഷത്തെ രണ്ടാം പാദമായ ജൂലായ്-സെപ്റ്റംബർ കാലയളവിൽ 19,101 കോടി രൂപയുടെ സംയോജിത അറ്റാദായം കൈവരിച്ചു. അനുബന്ധ കമ്പനികളുടേതുൾപ്പെടെയാണ് ഇത്. മുൻ വർഷം ഇതേ കാലയളവിലെ 19,820 കോടിയെ അപേക്ഷിച്ച് 3.6 ശതമാനം ഇടിവ് രേഖപ്പെടുത്തി. എണ്ണ ശുദ്ധീകരണം-പെട്രോകെമിക്കൽ ബിസിനസുകളിലെ പ്രകടനം മോശമായതാണ് ലാഭം ഇടിയാൻ കാരണം.

ഇതേ കാലയളവിൽ ഗ്രൂപ്പിന്റെ മൊത്തം വരുമാനം 2.56 ലക്ഷം കോടി രൂപയിൽനിന്ന് 2.58 ലക്ഷം കോടി രൂപയിലേക്ക് ഉയർന്നു.റിലയൻസ് ഇൻഡസ്ട്രീസിന്റെ മാത്രം കണക്കെടുത്താൽ ലാഭം 9.4 ശതമാനം ഉയർന്ന് 16,563 കോടി രൂപയിലെത്തി. വരുമാനം 2.35 ലക്ഷം കോടി രൂപയുമായി.

profit reliance industries