ന്യൂഡല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷത്തിലെ ജൂണ്‍ പാദത്തില്‍ പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യയുടെ ലാഭം 3650 കോടി രൂപയായി ഉയര്‍ന്നു. മുന്‍ വര്‍ഷം സമാനകാലയളവില്‍ 2485 കോടി രൂപയായിരുന്നു ലാഭം. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 47 ശതമാനമാണ് വര്‍ധന.
നടപ്പുസാമ്പത്തികവര്‍ഷം ജൂണ്‍ പാദത്തില്‍ വാഹനങ്ങളുടെ വില്‍പ്പനയിലും വര്‍ധനയുണ്ടായി. 33,875 കോടിയുടെ വില്‍പ്പനയാണ് നടന്നത്. മുന്‍ വര്‍ഷം സമാന കാലയളവില്‍ ഇത് 30,845 കോടി രൂപയായിരുന്നു. ജൂണ്‍ പാദത്തില്‍ 5,21,868 വാഹനങ്ങളാണ് വിറ്റഴിച്ചത്. മുന്‍ വര്‍ഷത്തെ സമാന കാലളയവിനെ അപേക്ഷിച്ച് വില്‍പ്പനയില്‍ അഞ്ചുശതമാനത്തിന്റെ വര്‍ധന രേഖപ്പെടുത്തി. 2031 നകം ആറു ഇവി മോഡലുകള്‍ അവതരിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
ചെലവ് ചുരുക്കാന്‍ സ്വീകരിച്ച നടപടികള്‍, വിദേശ വിനിമയത്തില്‍ ഉണ്ടായ നേട്ടം, ഘടക ഉല്‍പ്പന്നങ്ങളുടെ വിലയില്‍ ഉണ്ടായ അനുകൂല സാഹചര്യം എന്നിവയാണ് ലാഭം ഉയരാന്‍ സഹായകമായത്.