ന്യൂഡല്‍ഹി: 2024-25 സാമ്പത്തിക വര്‍ഷത്തിലെ ഒന്നാം പാദത്തില്‍ ബാങ്കിതര വായ്പാദാതാക്കളായ എല്‍ ആന്റ് ടി ഫിനാന്‍സിന്റെ ലാഭത്തില്‍ വര്‍ധനവ് രേഖപ്പെടുത്തി. കമ്പനിയുടെ ലാഭം 29 ശതമാനം ഉയര്‍ന്ന് 685 കോടി രൂപയായി. മുന്‍ വര്‍ഷത്തെ കമ്പനിയുടെ അറ്റാദായം 530 കോടി രൂപയായിരുന്നു. 2024-25 സാമ്പത്തിക വര്‍ഷത്തിലെ കമ്പനിയുടെ മൊത്ത വരുമാനം 3,785 കോടി രൂപയായി. 12 ശതമാനമാണ് വര്‍ധന.
അറ്റ പലിശ വരുമാനം 2,020 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇത് 1,644 കോടി രൂപയായിരുന്നു. 23 ശതമാനമാണ് വര്‍ധനവ്. കമ്പനിയുടെ മറ്റ് വരുമാനവും 11.08 ശതമാനം വര്‍ധിച്ചു. കമ്പനിയുടെ വരുമാുനം 3,784 കോടി രൂപയായി ഉയര്‍ന്ന്പ. മുന്‍ വര്‍ഷം ഇത് 3,223 കോടി രൂപയായിരുന്നു. 17.4 ശതമാനമാണ് വര്‍ധനവ്.