കിറ്റെക്‌സിന്റെ ലാഭം 19.74 കോടി രൂപ

അതേസമയം ഈ 2023-24 സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദമായ ഒക്ടോബര്‍-ഡിസംബറില്‍ കമ്പനിയുടെ ലാഭം 14.96 കോടി രൂപയായിരുന്നു.

author-image
anumol ps
New Update
kitex

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

 


കൊച്ചി: 2023-24 സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തില്‍ കുട്ടികളുടെ വസ്ത്രനിര്‍മാണ രംഗത്ത് പ്രമുഖരായ കിറ്റെക്സ് ഗാര്‍മെന്റ്സിന്റെ ലാഭം 19.74 കോടി രൂപയായി ഉയര്‍ന്നു. മുന്‍ വര്‍ഷത്തെ ലാഭം 577 ശതമാനമായി ഉയര്‍ന്നു. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ 2.96 കേടി രൂപയായിരുന്നു കമ്പനിയുടെ ലാഭം. അതേസമയം ഈ 2023-24 സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദമായ ഒക്ടോബര്‍-ഡിസംബറില്‍ കമ്പനിയുടെ ലാഭം 14.96 കോടി രൂപയായിരുന്നു. 32 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.  

അവലോകന കാലയളവില്‍ കിറ്റെക്സിന്റെ വരുമാനം മുന്‍ സാമ്പത്തിക വര്‍ഷം സമാനപാദത്തിലെ 114.83 കോടി രൂപയില്‍ നിന്ന് 53.5 ശതമാനം വര്‍ധനയോടെ 176.29 കോടി രൂപയായി. ഡിസംബര്‍ പാദത്തില്‍ രേഖപ്പടുത്തിയത് 166.63 കോടി രൂപയുടെ വരുമാനമായിരുന്നു.കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ കമ്പനിയുടെ ലാഭം മുന്‍ വര്‍ഷത്തെ 56.92 കോടി രൂപയില്‍ നിന്ന് 55.83 കോടി രൂപയായി കുറഞ്ഞു. ഇക്കാലയളവില്‍ വരുമാനം 631.17 കോടി രൂപയാണ്. തൊട്ടു മുന്‍ സാമ്പത്തിക വര്‍ഷത്തെ 601.05 കോടി രൂപയില്‍ നിന്ന് അഞ്ച് ശതമാനം വര്‍ധിച്ചു.

കിറ്റെക്സിന്റെ സംയോജിത കടം കഴിഞ്ഞ വര്‍ഷത്തെ 25 കോടി രൂപയില്‍ നിന്ന് 681 കോടി രൂപയായി വര്‍ധിച്ചു. തെലങ്കാനയില്‍ സ്ഥാപിക്കുന്ന കിറ്റെക്സ് അപ്പാരല്‍ പാര്‍കിസിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കായാണ് കൂടുതല്‍ വായ്പയെടുത്തത്. പദ്ധതിക്കായി കഴിഞ്ഞ വര്‍ഷം 292 കോടി രൂപ മുടക്കിയ സ്ഥാനത്ത് ഈ വര്‍ഷം 886 കോടി രൂപയായി ഉയര്‍ന്നു.



kitex