കൊച്ചി: ധനലക്ഷ്മി ബാങ്കിന്റെ ലാഭം 25.81 കോടി രൂപയായി ഉയർന്നു. ജൂലായ് മുതൽ സെപ്തംബർ വരെയുള്ള കാലയളവിലെ ബാങ്കിന്റെ ലാഭമാണിത്. 33.13 കോടി രൂപയാണ് പ്രവർത്തന ലാഭം. ആദ്യ ആറുമാസത്തെ ലാഭം 17.81 കോടി രൂപയിലെത്തി.
മൊത്തം വരുമാനത്തിൽ ത്രൈമാസത്തിൽ 16.25 ശതമാനം വാർഷിക വളർച്ചയും അർദ്ധ വാർഷികാടിസ്ഥാനത്തിൽ 7.44 ശതമാനം വളർച്ചയും കൈവരിച്ചു. മുൻവർഷത്തേക്കാൾ പലിശ വരുമാനത്തിൽ 8.20 ശതമാനം വളർച്ചയുണ്ട്.
പലിശയിതര വരുമാനം 120.19 ശതമാനം ഉയർന്നു. മൊത്തം ബിസിനസ് മുൻവർഷത്തേക്കാൾ 6.31ശതമാനം ഉയർന്ന് 25650 കോടി രൂപയിലെത്തി. നിക്ഷേപം 5.89 ശതമാനം വളർച്ചയോടെ 14,631 കോടി രൂപയായി വർദ്ധിച്ചു . ബാങ്കിന്റെ വായ്പാ നിക്ഷേപ അനുപാതം 75.31ശതമാനമായി ഉയർന്നു. മൊത്തം നിഷ്‌ക്രിയ ആസ്തി 5.36 ശതമാനമാനത്തിൽ നിന്ന് 3.82 ശതമാനമായി കുറഞ്ഞു. അറ്റ നിഷ്‌ക്രിയ ആസ്തി 1.12 ശതമാനമായി.