മുംബൈ: നടപ്പു സാമ്പത്തിക വര്‍ഷം ജൂണിലവസാനിച്ച ആദ്യപാദത്തില്‍ ബാങ്ക് ഓഫ് ബറോഡ് 4,458 കോടി രൂപയുടെ ലാഭം കൈവരിച്ചു. മുന്‍ വര്‍ഷം ഇതേ കാലയളവിലെ ബാങ്കിന്റെ ലാഭം 4,070 കോടി രൂപയായിരുന്നു. 9.5 ശതമാനമാണ് വര്‍ധന.
അതേസമയം, മാര്‍ച്ചിലവസാനിച്ച നാലാം പാദത്തിലെ 4,886 കോടിയെക്കാള്‍ ലാഭത്തില്‍ കുറവു രേഖപ്പെടുത്തി. റീട്ടെയില്‍ വായ്പകള്‍ മുന്‍ വര്‍ഷത്തെ 1.84 ലക്ഷം കോടി രൂപയില്‍നിന്ന് 20.9 ശതമാനം വളര്‍ച്ചയോടെ 2.22 ലക്ഷം കോടി രൂപയായി. 11,600 കോടി രൂപയാണ് അറ്റ പലിശ വരുമാനം. 5.5 ശതമാനമാണ് വര്‍ധന. മൊത്തം നിഷ്‌ക്രിയ ആസ്തി മുന്‍വര്‍ഷത്തെ 3.51 ശതമാനത്തില്‍നിന്ന് 2.88 ശതമാനമായും അറ്റ നിഷ്‌ക്രിയ ആസ്തി മുന്‍വര്‍ഷത്തെ 0.78 ശതമാനത്തില്‍നി ന്ന് 0.69 ശതമാനമായും കുറഞ്ഞിട്ടുണ്ട്.