കൊച്ചി: മുന്‍നിര സ്വകാര്യ ബാങ്കായ ആക്‌സിസ് ബാങ്കിന് നടപ്പു സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ 9637 കോടി രൂപയുടെ പ്രവര്‍ത്തന ലാഭം കൈവരിച്ചു. 16 ശതമാനമാണ് വര്‍ധന രേഖപ്പെടുത്തിയത്. മുന്‍ വര്‍ഷം ഇതേ കാലയളവിലെ 5797 കോടി രൂപയുടെ സ്ഥാനത്ത് 6035 കോടി രൂപയുടെ അറ്റാദായവും ബാങ്ക് കൈവരിച്ചിട്ടുണ്ട്. ബാങ്കിന്റെ അറ്റ പലിശ വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ 12 ശതമാനവും ത്രൈമാസാടിസ്ഥാനത്തില്‍ മൂന്നു ശതമാനവും ഉയര്‍ന്ന് 13,448 കോടി രൂപയിലെത്തി. കാസ നിക്ഷേപങ്ങള്‍ വാര്‍ഷികാടിസ്ഥാനത്തില്‍ നാലു ശതമാനം വര്‍ധിച്ചു. ബാങ്കിന്റെ മൂലധന പര്യാപ്തതാ നിരക്ക് 16.65 ശതമാനവും അറ്റ നിഷ്‌ക്രിയ ആസ്തികള്‍ 0.34 ശതമാനവുമാണ്.