മുംബൈ: ജീവനക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങി പ്രമുഖ പേയ്മെന്റ് ആപ്പായ പേടിഎം. സ്വമേധയ പിരിഞ്ഞുപോയില്ലെങ്കില്‍ പുറത്താക്കുമെന്ന് കമ്പനി ജീവനക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. പേടിഎം പേയ്മെന്റ്‌സ് ബാങ്ക്, പേയ്മന്റ് ഗേറ്റ്വേ ബിസിനസ്, വായ്പകള്‍ തുടങ്ങിയവയില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാരുടെ എണ്ണം ഗണ്യമായി കുറയ്ക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. ഒരു മാസത്തിനുള്ളില്‍ പിരിഞ്ഞുപോകാനാണ് നിര്‍ദേശം. ജീവനക്കാരുടെ ചെലവ് 35 ശതമാനം വരെ കുറയ്ക്കുകയാണ് ലക്ഷ്യം.