ഇൻഫോസിസിന്റെ ലാഭം 6506 കോടി രൂപ

4.7 ശതമാനം വര്‍ധനയോടെ 6506 കോടി രൂപയാണ് ജൂലൈ- സെപ്റ്റംബര്‍ കാലയളവില്‍ ഇന്‍ഫോസിസിന്റെ ലാഭം. വരുമാനത്തിലും വര്‍ധന ഉണ്ടായി.

author-image
anumol ps
New Update
infosys

ബംഗളൂരു: നടപ്പുസാമ്പത്തികവര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ പ്രമുഖ ഐടി സ്ഥാപനമായ ഇന്‍ഫോസിസിന്റെ ലാഭത്തില്‍ വര്‍ധന. 4.7 ശതമാനം വര്‍ധനയോടെ 6506 കോടി രൂപയാണ് ജൂലൈ- സെപ്റ്റംബര്‍ കാലയളവില്‍ ഇന്‍ഫോസിസിന്റെ ലാഭം. വരുമാനത്തിലും വര്‍ധന ഉണ്ടായി. ഇക്കാലയളവില്‍ 5.1 ശതമാനം വര്‍ധനയോടെ 40,986 കോടിയായാണ് വരുമാനം ഉയര്‍ന്നത്.

രണ്ടാം പാദ ഫലകണക്കുകള്‍ പുറത്തുവിടുന്നതിനിടെ, ഇടക്കാല ലാഭവിഹിതവും കമ്പനി പ്രഖ്യാപിച്ചു. ഒരു ഓഹരിക്ക് 21 രൂപ ലാഭവിഹിതമായി നല്‍കുമെന്നാണ് കമ്പനിയുടെ പ്രഖ്യാപനം. ഒക്ടോബര്‍ 29 ആണ് റെക്കോര്‍ഡ് ഡേറ്റായി നിശ്ചയിച്ചിരിക്കുന്നത്. നവംബര്‍ എട്ടിന് ഡിവിഡന്റ് നല്‍കുമെന്നും കമ്പനി അറിയിച്ചു.കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് ലാഭവിഹിതത്തില്‍ 16.7 ശതമാനം വര്‍ധനയാണുള്ളത്.

അനുകൂലമായ രണ്ടാം പാദ ഫലം ഓഹരി വിപണിയിലും പ്രതിഫലിച്ചു. 2.5 ശതമാനം കുതിപ്പോടെ ഓഹരി ഒന്നിന് 1968 എന്ന നിലയിലാണ് ഇന്‍ഫോസിസ് വെള്ളിയാഴ്ചത്തെ വ്യാപാരം അവസാനിപ്പിച്ചത്.

infosys net profit